Quantcast

മനുഷ്യക്കടത്ത് കേസ്; ഒമാനിൽ സാക്ഷികളെ സ്വാധീനിച്ചാൽ 5 വർഷം വരെ തടവ്

'അമാൻ' ദേശീയ ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായി ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് ആണ് ഈ മുന്നറിയിപ്പ്

MediaOne Logo

Gulf Desk

  • Published:

    14 Oct 2026 2:16 PM IST

Human trafficking case: Up to 5 years in prison for influencing witnesses in Oman.
X

മസ്കത്ത്: മനുഷ്യക്കടത്ത് കേസുകളിലെ സാക്ഷികളെയും തെളിവുകളെയും ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ, അനുകൂല വാഗ്ദാനങ്ങൾ നൽകിയോ സ്വാധീനിക്കാൻ ശ്രമിച്ചാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ഒമാന്റെ മുന്നറിയിപ്പ്. മനുഷ്യക്കടത്തിനെതിരെയുള്ള ദേശീയ സമിതി 'അമാൻ' ദേശീയ ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായി ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് ആണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

സാക്ഷികളെ സമ്മർദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക, വ്യാജ മൊഴി നൽകാൻ പ്രേരിപ്പിക്കുക, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ വ്യാജ തെളിവുകളോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ സമർപ്പിക്കുക എന്നിവ കുറ്റകരമാണ്. പൊതുജനങ്ങൾ തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണമെന്നും സാക്ഷികളെ സംരക്ഷിക്കുന്നതും കൃത്യമായ തെളിവുകൾ ഉറപ്പാക്കുന്നതും മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിൽ നിർണായകമാണെന്നും അതോറിറ്റി വ്യക്തമാക്കി.

TAGS :

Next Story