ഒമാൻ ആതിഥേയത്വം വഹിക്കുന്നഐസെസ്‌കോ വിദ്യാഭ്യാസ സമ്മേളനത്തിന് തുടക്കമായി
'പരിവർത്തന വിദ്യാഭ്യാസ ഉച്ചകോടിക്കപ്പുറം: പ്രതിബദ്ധതകളിലേക്ക്' എന്ന ടാഗ് ലൈനിലാണ് സമ്മേളനം നടക്കുന്നത്
മസ്കത്ത്: സംസ്ഥാന കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുൽ മാലിക് ബിൻ അബ്ദുല്ല അൽ ഖലീലിയുടെ നേതൃത്വത്തിൽ ഐസെസ്‌കോ വിദ്യഭ്യാസ സമ്മേളനത്തിന് ബുധനാഴ്ച അൽ ബുസ്താ പാലസ് ഹോട്ടലിൽ തുടക്കമായി. 'പരിവർത്തന വിദ്യാഭ്യാസ ഉച്ചകോടിക്കപ്പുറം: പ്രതിബദ്ധതകളിലേക്ക്' എന്ന മുദ്രവാക്യമുയർത്തിയാണ് സമ്മേളനം നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയും ഒമാനി നാഷ്ണൽ കമ്മീഷൻ ഫോർ എജ്യുക്കേഷൻ, കൾച്ചർ ആൻഡ് സയൻസ് ചെയർപേഴ്‌സണുമായ ഡോ മദീഹ ബിൻത്ത് അഹമ്മദ് അൽ ഷൈബാനിയ, ഇസ്‌ലാമിക് വേൾഡ് എജ്യൂക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (ഐസെസ്‌കോ) ഡയറക്ടർ ജനറൽ ഡോ സലിം ബിൻ മുഹമ്മദ് അൽ മാലിക് എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതകൾ നിറവേറ്റാൻ ഇസ്ലാമിക ലോകത്തെ രാജ്യങ്ങളെ പ്രേരിപ്പിക്കുക, വിദ്യാഭ്യാസ പരിവർത്തനം, അനുഭവങ്ങൾ കൈമാറ്റം, എന്നിവയിലെ പ്രതിബദ്ധതകൾ ത്വരിതപ്പെടുത്തുന്നതിൽ വിജയിച്ചിട്ടുള്ള മികച്ച സമ്പ്രദായങ്ങൾ പ്രചരിപ്പിക്കുന്നതിനും പൊതുവൽക്കരിക്കുന്നതിനുമുള്ള സംവിധാനങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ദ്വിദിന സമ്മേളനം ലക്ഷ്യമിടുന്നത്.
Adjust Story Font
16