'സ്നേഹ കേരളം പ്രവാസത്തിന്റെ കരുതല്‍'; ഐ.സി.എഫ് ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു
കേരള കൃഷി വകുപ്പു മന്ത്രി പി പ്രസാദ് വെബിനാര്‍ ഉദ്ഘാടനം ചെയ്യും

സ്നേഹ കേരളം പ്രവാസത്തിന്റെ കരുതല്‍ കാമ്പയിന്റെ ഭാഗമായി ഒമാന്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വെബിനാര്‍ നാളെ ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. കേരള കൃഷി വകുപ്പു മന്ത്രി പി പ്രസാദ് വെബിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രവാസി വ്യവസായി ഡോ. പി മുഹമ്മദലി മുഖ്യാതിഥിയായി പങ്കെടുക്കും. എസ്.വൈ.എസ് ജന. സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രഭാഷണം നടത്തും. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ ജന. സെക്രട്ടറി നിസാര്‍ സഖാഫി, പി വി എ ഹമീദ് എന്നിവര്‍ വിഷയാവതരണം നടത്തും.
മാര്‍ച്ച് 17ന് ഇന്റര്‍നാഷനല്‍തലത്തില്‍ നടക്കുന്ന സമ്മേളനത്തോടെയായിരിക്കും സ്നേഹ കേരളം കാമ്പയിന് പരിസമാപ്തിയാവുക. ഐ.സി.എഫ് ഒമാന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് ഹാജി, അഡ്മിന്‍ സെക്രട്ടറി ജാഫര്‍ ഓടത്തോട്, വെല്‍ഫെയര്‍ സെക്രട്ടറി റഫീഖ് ധര്‍മടം, ഓര്‍ഗനൈസിംഗ് സെക്രട്ടറി നിഷാദ് ഗുബ്ര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Adjust Story Font
16

