Quantcast

ഐ.സി.എഫ്‌ സലാലയിൽ ‘ഹിജ്‌റ എക്സ്പെഡീഷൻ’ സംഘടിപ്പിച്ചു

ഹംദാൻ പ്ലാസയിൽ നടന്ന പരിപാടിക്ക് യാത്രികൻ ഡോ:മുഹമ്മദ്‌ ഫാറുഖ്‌ നഈമി നേതൃത്വം നൽകി

MediaOne Logo

Web Desk

  • Published:

    28 Oct 2025 8:37 AM IST

ഐ.സി.എഫ്‌ സലാലയിൽ ‘ഹിജ്‌റ എക്സ്പെഡീഷൻ’ സംഘടിപ്പിച്ചു
X

സലാല: പ്രവാചകൻ മുഹമ്മദ്‌ നബിയുടെ മദീന പാലായനത്തെ (ഹിജറ) ആസ്‌പദമാക്കി ഡോ: മുഹമ്മദ്‌ ഫാറുഖ്‌ നഈമിയും സംഘവും നടത്തിയ യാത്ര പ്രദർശനം സലാലയിൽ നടന്നു. ഹംദാൻ പ്ലാസയിൽ നടന്ന പ്രൗഡമായ പരിപാടിയിൽ ഐ.സി.എഫ്‌ റീജിയണൽ പ്രസിഡന്റ്‌ അബ്‌ദുനാസർ ലത്തീഫി അധ്യക്ഷത വഹിച്ചു.

അറബ്‌ ഗവേഷകരോടൊപ്പം കഴിഞ്ഞ വർഷം നടത്തിയ യാത്രയുടെ മനോഹരമായ ദൃശ്യാവിഷ്‌കാരം എൽ.ഇ.ഡി ബിഗ്‌ സ്ക്രീനിലാണ് പ്രദർ ശിപ്പിച്ചത്‌. ഹിജറയിൽ മുഹമ്മദ്‌ നബി സഞ്ചരിച്ച വഴികളിലൂടെയായിരുന്നു യാത്ര. എല്ലാ പ്രധാന സ്ഥലങ്ങളും സംഭവങ്ങളും വിവരിക്കുന്ന പുതുമയാർന്ന അവതരണമാണ് ഒരുക്കിയത്‌. കുടുംബങ്ങൾ ഉൾപ്പടെ നൂറ് കണക്കിനാളുകൾ പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നു.

കെ.എം.സി.സി പ്രസിഡന്റ്‌ വി.പി. അബ്ദുസലാം ഹാജി, റഷീദ്‌ കൽപറ്റ, അബ്‌ദു റഹ്‌മാൻ ദാരിമി, മഹമൂദ്‌ ഹാജി, നാസർ കമൂന, അൽ അമീൻ, അബ്‌ദുൽ ഹമീദ്‌ ഫൈസി തുടങ്ങിയവർ സംബന്ധിച്ചു. ശറഫുദ്ദീൻ സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സ്വാഗതസംഘം കൺവീനർ അജ്‌മൽ സ്വാഗതവും നന്ദിയും പറഞ്ഞു. ഐ സി എഫ്, ആര്‍ എസ് സി, കെസിഎഫ് എന്നീ സംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്‌.

TAGS :

Next Story