വിമാന കമ്പനികളുടെ അവഗണനക്കെതിരെ ഐ.സി.എഫ് പ്രതിഷേധ സംഗമം
മുഖ്യമന്ത്രിക്കുള്ള നിവേദനം ലോക കേരള സഭാംഗം പവിത്രൻ കാരായി ഏറ്റുവാങ്ങി

സലാല: ചില വിമാന കമ്പനികൾ പ്രവാസികളോട് കാണിക്കുന്ന അവഗണനക്കെതിരെ ഐ.സി.എഫ് സലാല പ്രതിഷേധ സംഗമം നടത്തി. മ്യൂസിക് ഹാളിൽ സംഘടിപ്പിച്ച പരിപാടി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്കുള്ള നിവേദനം ലോക കേരള സഭാംഗം പവിത്രൻ കാരായി ഏറ്റുവാങ്ങി. ഐ.സി.എഫ് പ്രസിഡന്റ് സുലൈമാൻ സഅദി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ നാസറുദ്ദീൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
വിവിധ സംഘടന ഭാരവാഹികളും സാംസ്‌കാരിക പ്രവർത്തകരുമായ ഷബീർ കാലടി, ലിജോ ലാസർ, ഡോ. ഷാജി പി. ശ്രീധർ, ശ്യാം മോഹനൻ, ബാബു കുറ്റ്യാടി, ഒ. അബ്ദുൽ ഗഫൂർ, അൻസാർ അഹ്സനി എന്നിവർ സംസാരിച്ചു. നാസർ ലത്തീഫി സ്വാഗതവും മുസ്തഫ കൈപമംഗലം നന്ദിയും പറഞ്ഞു.
Next Story
Adjust Story Font
16

