ഐ.എം.എ ചാമ്പ്യൻസ് ട്രോഫി , സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ വിജയികൾ
ഐ.എം.എ മുസിരിസ് ഇന്റർ ഹോസ്പിറ്റൽ ക്രിക്കറ്റ് ടൂർണമെന്റിൽ ആറ് ടീമുകൾ പങ്കെടുത്തു

മസ്കത്ത്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുസിരിസിന്റെ ആഭിമുഖ്യത്തിൽ സലാലയിലെ വിവിധ ഹോസ്പിറ്റൽ സ്റ്റാഫുകൾ പങ്കെടുക്കുത്ത ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ ടീം വിജയികളായി. ഫൈനലിൽ ലൈഫ് ലൈൻ ടീമിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. ഷംസീറാണ് മാൻ ഓഫ് ദിമാച്ച് കിച്ചുവാണ് മികച്ച ബൗളർ, ടൂർണമെന്റിലെ മികച്ച കളിക്കരനായി ഇമ്രാനെയും തെരഞ്ഞെടുത്തു. വിജയികൾക്ക് കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ സമ്മാനങ്ങൾ നൽകി . ഐ.എം.എ മിസുരിസ് ഭാരവാഹികളായ ഡോ:മുഹമ്മദ് ജാസിർ, ഡോ:ജസീന, ഡോ:ഷമീർ അല്ലത്ത്, ഡോ: ആരിഫ് ,ഷബീർ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി.
ഔഖദിലെ സലാല ക്ലബ്ബ് ഗ്രൗണ്ടിൽ രാവിലെ മുതൽ മത്സരങ്ങൾ ആരംഭിച്ചു ഉദ്ഘാടന ചടങ്ങിൽ രാകേഷ് കുമാർ ജാ , ഒ.അബ്ദുൽ ഗഫൂർ , ഡോ.അബൂബക്കർ സിദ്ദീഖ് , ആർ.കെ. അഹമ്മദ് , റസ്സൽ മുഹമ്മദ്, എന്നിവർ സംബന്ധിച്ചു. വിവിധ കലാ പരിപാടികളും നടന്നു.
വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ തമ്മിൽ ആരോഗ്യകരമായ ബന്ധം ഉണ്ടാക്കാനും സ്റ്റാഫിന്റെ മാനസിക ഉല്ലാസത്തിനും വേണ്ടിയാണ് ഐ.എം.എ മുസിരിസ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
Adjust Story Font
16

