Quantcast

ഐ.എം.ഐ സലായിൽ ഈദ് സംഗമം സംഘടിപ്പിച്ചു

വെസ്റ്റ് ഏരിയ ഔഖത്തിലെ പബ്ലിക് പാർക്കിലും ഈസ്റ്റ് ഏരിയ ദരീസിലെ ഫാം ഹൗസിലുമാണ് സംഗമം ഒരുക്കിയത്

MediaOne Logo

Web Desk

  • Published:

    12 April 2024 6:56 PM IST

IMI organized Eid meet in Salah
X

സലാല: ഈദ് ദിനത്തിൽ ഐ.എം.ഐ സലാല 'ഈദ് മിലൻ' എന്നപേരിൽ ഈദ് സംഗമം സംഘടിപ്പിച്ചു. വെസ്റ്റ് ഏരിയ ഔഖത്തിലെ പബ്ലിക് പാർക്കിലും ഈസ്റ്റ് ഏരിയ ദരീസിലെ ഫാം ഹൗസിലുമാണ് സംഗമം ഒരുക്കിയത്. ഐ.എം.ഐ പ്രസിഡന്റ് കെ. ഷൗക്കത്തിലി, സെക്രട്ടറി കെ.പി. അർഷദ്, എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു.

സംഗീത വിരുന്ന്, കൂട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ, കുട്ടികളുടെ ന്യത്തങ്ങൾ, തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറി. വോയ്‌സ് ഓഫ് സലാലയുടെ കലാകാരന്മാർ ഗാനങ്ങൾ അവതരിപ്പിച്ചു. മൻസൂർ വേളം, ജാബിർ നദ്‌വി എന്നിവർ പരിപാടി നിയന്ത്രിച്ചു.

ഐ.എം.ഐ മുൻ പ്രസിഡന്റ് സി.പി. ഹാരിസ് ആദ്യ കാല ഈദ് അനുഭവങ്ങൾ പങ്കുവെച്ചു. സാബുഖാൻ, മുസാബ് ജമാൽ, സമീർ കെ.ജെ, റഷീദ് പി, റജീന സലാഹുദ്ദീൻ, മദീഹ ഹാരിസ്, ഫസ്‌ന അനസ്, സജ്‌ന അബ്ദുല്ല എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി. പ്രത്യേക ക്ഷണിതാക്കളായ നൂറു കണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു.

TAGS :

Next Story