2024ൽ ജബൽ അഖ്ദറിലെത്തിയത് രണ്ട് ലക്ഷത്തിലേറെ സന്ദർശകർ
ഇക്കോ ടൂറിസത്തിനും സാഹസിക ടൂറിസത്തിനും പ്രസിദ്ധമാണ് പ്രദേശം

മസ്‌കത്ത്: ഒമാൻ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ 2024-ൽ 203,629 സന്ദർശകരെത്തി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷന്റെ സ്ഥിതിവിവരക്കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവരിൽ 96,856 സന്ദർശകർ ഒമാനി പൗരന്മാരാണ്. 12,007 സൗദി വിനോദസഞ്ചാരികളും 1,175 ഇമാറാത്തി സന്ദർശകരും 612 ബഹ്റൈൻ പൗരന്മാരും 1,083 കുവൈത്ത് വിനോദസഞ്ചാരികളും 653 ഖത്തറിൽ നിന്നുള്ളവരുമാണ് പ്രദേശത്തെത്തിയത്. മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് 7,734 വിനോദസഞ്ചാരികളും 83,509 വിദേശ സന്ദർശകരും നാട് കാണാനെത്തി.
വേനൽക്കാലത്തെ മിതമായ കാലാവസ്ഥയ്ക്കും ശൈത്യകാലത്തിനും പേരുകേട്ട സ്ഥലമാണ് ജബൽ അഖ്ദർ. ഇക്കോ ടൂറിസത്തിനും സാഹസിക ടൂറിസത്തിനും അറിയപ്പെടുന്ന ഒമാനിലെ പ്രധാന സ്ഥലവുമാണ്. താഴ്വരകൾ, ഗുഹകൾ, മലകയറ്റ അവസരങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതി സൗന്ദര്യമാണ് ഈ പ്രദേശത്തേക്ക് സന്ദർശകരെ ആകർഷിക്കുന്നത്.
Adjust Story Font
16

