Quantcast

ഒമാനില്‍ ഇത് വരെ 217പേര്‍ക്ക് ദീര്‍ഘകാല വിസ ലഭിച്ചു

142 നിക്ഷേപകര്‍ക്ക് 10 വര്‍ഷത്തെ വിസയാണ് നല്‍കിയത്

MediaOne Logo

Web Desk

  • Published:

    17 March 2022 6:25 PM IST

ഒമാനില്‍ ഇത് വരെ 217പേര്‍ക്ക് ദീര്‍ഘകാല വിസ ലഭിച്ചു
X

ഒമാനില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 217 നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ നല്‍കിയിട്ടുണ്ടെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ച് 16വരെയുള്ള കണക്കാണിത്.

ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് 2021 ഒക്ടോബറിലാണ് ദീര്‍ഘകാല വിസ പദ്ധതിക്ക് തുടക്കമിടുന്നത്. 142 നിക്ഷേപകര്‍ക്ക് 10 വര്‍ഷത്തെ വിസയാണ് നല്‍കിയത്. 73 നിക്ഷേപകര്‍ക്ക് അഞ്ചുവര്‍ഷത്തെ റെസിഡന്‍സി കാര്‍ഡും രണ്ട് പേര്‍ക്ക് വിരമിച്ച വിഭാഗത്തിലും ദീര്‍ഘകാല വിസയും നല്‍കി.

നിബന്ധനങ്ങള്‍ക്ക് വിധേയമായി അഞ്ച്, 10 വര്‍ഷ കാലത്തേക്കായിരിക്കും താമസനുമതി നല്‍കുക. ദീര്‍ഘകാല താമസാനുമതി ലഭിക്കാന്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കണ്ടത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചക്ക് സഹായകരമാകുന്ന രീതിയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. നിരവധി മലയാളി ബിസിനസുകാര്‍ ഇതിനകം ഒമാനില്‍ ദീര്‍ഘകാല വിസ നേടിയിട്ടുണ്ട്.

TAGS :

Next Story