Quantcast

ഒമാനിൽ 10 വയസ്സ് കഴിഞ്ഞ കുട്ടികളുടെ റെസിഡന്റ് കാർഡ് പുതുക്കാത്തവർക്കെതിരെ നടപടി ശക്തമാക്കുന്നു

ഒമാനിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പത്ത് വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് റെസിഡൻറ് കാർഡ് നിർബന്ധമാക്കി ഉത്തരവിറക്കിയത്.

MediaOne Logo

Web Desk

  • Updated:

    2022-10-29 19:21:51.0

Published:

29 Oct 2022 6:49 PM GMT

ഒമാനിൽ 10 വയസ്സ് കഴിഞ്ഞ കുട്ടികളുടെ റെസിഡന്റ് കാർഡ് പുതുക്കാത്തവർക്കെതിരെ നടപടി ശക്തമാക്കുന്നു
X

ഒമാനിൽ പത്ത് വയസ്സ് കഴിഞ്ഞ കുട്ടികളുടെ റെസിഡൻറ് കാർഡ് പുതുക്കാത്തവർക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. ഇത്തരക്കാർ വൈകിയ ഓരോ മാസത്തേക്കും പത്ത് റിയാൽ വീതം പിഴ നൽകേണ്ടി വരും. ഒമാനിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പത്ത് വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് റെസിഡൻറ് കാർഡ് നിർബന്ധമാക്കി അധികൃതർ ഉത്തരവിറക്കിയത്. വിസാ കാലാവധി കഴിയുന്ന മുറയ്ക്ക് വിസ പുതുക്കുമ്പോൾ റെസിഡന്റ് കാർഡും എടുക്കാമെന്ന് കണക്കുകൂട്ടിയവർക്കാണ് പിഴ ലഭിച്ചത്. കുട്ടിക്ക് 10 വയസ് പൂർത്തിയായ ശേഷമുള്ള ഓരോ മാസത്തിനും 10 റിയാൽ വീതം പിഴ നൽകേണ്ടി വരും. പലർക്കും ഇത്തരത്തിൽ ആറ് മാസത്തേക്കും അതിലധികവുമുള്ള കാലയളവിലേക്ക് പിഴ അടയ്‌ക്കേണ്ടി വന്നു. കുട്ടികൾ ഒമാനിൽ ഉണ്ടെങ്കിൽ മാത്രമേ റെസിഡന്റ് കാർഡ് എടുക്കാൻ കഴിയൂ. രണ്ട് വർഷത്തേക്ക് 11 റിയാലാണ് റെസിഡന്റ് കാർഡിന് ഫീസ്.

TAGS :

Next Story