'ഇൻകാസ്' സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇന്ദിരഗാന്ധിയുടെ നാൽപത്തിയൊന്നാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്

സലാല: ഇന്ത്യൻ കൾച്ചറൽ ആർട്സ് സൊസൈറ്റി സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നടന്ന ക്യാമ്പിൽ എഴുപതിലധികം പേർ രക്തദാനം നിർവഹിച്ചു.
ഐഎസ്‌സി പ്രസിഡന്റ് രാകേഷ് കുമാർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഇൻകാസ് പ്രസിഡന്റ് ഹരികുമാർ ചേർത്തല അധ്യക്ഷത വഹിച്ചു. റസൽ മുഹമ്മദ്, ധന്യ ബിജു, ജനറൽ സെക്രട്ടറി സലീം കൊടുങ്ങല്ലൂർ, വിജയ് എന്നിവർ സംസാരിച്ചു.
സിറാജ് സിദാൻ, ഈപ്പൻ പനക്കൽ , ഷിജു ജോർജ് ബ്ലഡ് ബാങ്ക് ജീവനക്കാർ തുടങ്ങിയവർ നേത്യതം നൽകി. ഇന്ദിരഗാന്ധിയുടെ നാൽപത്തിയൊന്നാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്
Next Story
Adjust Story Font
16

