Quantcast

ആദായ നികുതി റിട്ടേൺ ഓഡിറ്റർ അംഗീകരിക്കണം: ഒമാൻ നികുതി അതോറിറ്റി

കൂടുതൽ വിശദാംശങ്ങൾക്കു ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി പോർട്ടൽ സന്ദർശിക്കാവുന്നതാണ്

MediaOne Logo

Web Desk

  • Published:

    18 Jun 2025 7:29 PM IST

Income tax returns must be approved by auditor: Oman Tax Authority
X

മസ്‌കത്ത്: എല്ല നികുതിദായകരും ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി നിയമപരമായി ലൈസൻസ് ചെയ്ത ഒരു ഓഡിറ്റർ അംഗീകരിക്കണമെന്ന് ഒമാൻ നികുതി അതോറിറ്റി ഓർമിപ്പിച്ചു. ഈ ആവശ്യകത ആദായനികുതി നിയമ നമ്പർ (28/2009) ലെ വ്യവസ്ഥകൾക്ക് അനുസൃതമാണ്.

സാമ്പത്തിക റിപ്പോർട്ടിങിലെ അനുസരണം, സുതാര്യത, കൃത്യത എന്നിവ വർധിപ്പിക്കാനാണിത് ലക്ഷ്യമിടുന്നു. ഓഡിറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ സമർപ്പിക്കുന്നത് പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾക്കും അംഗീകൃത ഓഡിറ്റർമാരെ പരിശോധിക്കുന്നതിനും നികുതിദായകർക്ക് www.fsa.gov.om ലെ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി പോർട്ടൽ സന്ദർശിക്കാവുന്നതാണ്.

TAGS :

Next Story