Quantcast

ഒമാന്റെ എണ്ണയിതര കയറ്റുമതിയിൽ വർധനവ്; ഈവർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ 10.7 ശതമാനം ഉയർച്ച

രാജ്യങ്ങളിൽ യുഎഇയിലേക്കുള്ള കയറ്റുമതിയാണ് ഏറ്റവും ഉയർന്ന വളർച്ച നേടിയത്

MediaOne Logo

Gulf Desk

  • Published:

    27 Sept 2026 3:05 PM IST

Increase in Omans non-oil exports; 10.7% rise in the first seven months of this year.
X

മസ്കത്ത്: ഒമാന്റെ എണ്ണയിതര കയറ്റുമതിയിൽ വൻ വർധനവ്. ഈവർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ 10.7 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഒമാന്റെ പ്രധാന വിപണികളിലൊന്നായി ഇന്ത്യ തുടരുകയാണ്, സുൽത്താനേറ്റിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത് യുഎഇയിലേക്കാണ്.

ഒമാന്റെ എണ്ണയിതര കയറ്റുമതിയിലും പുനർകയറ്റുമതിയിലും വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ⁠2026ലെ ആദ്യ ഏഴ് മാസത്തില്‍ എണ്ണയിതര കയറ്റുമതി 10.7 ശതമാനം വര്‍ധിച്ച് 4.309 ശതകോടി റിയാലിലെത്തി. രാജ്യങ്ങളിൽ യുഎഇയിലേക്കുള്ള കയറ്റുമതിയാണ് ഏറ്റവും ഉയർന്ന വളർച്ച നേടിയത്. 101.4 ശതമാനം വർധനവോടെ 1.390 ബില്യൺ റിയാലിന്റെ കയറ്റുമതിയാണ് യു.എ.ഇയിലേക്ക് നടന്നത്. ഇന്ത്യയിലേക്കുള്ള കയറ്റുമതി 402 ദശലക്ഷം റിയാലോടെ മാറ്റമില്ലാതെ തുടരുമ്പോൾ, അമേരിക്കയിലേക്കുള്ള കയറ്റുമതി 27.7 ശതമാനം വർധിച്ച് 286 ദശലക്ഷം റിയാലായി. അതേസമയം സൗദി അറേബ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന ലോഹങ്ങൾ, രാസ ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്, റബർ എന്നിവയാണ് കയറ്റുമതി മേഖലയ്ക്ക് കരുത്തായത്. മുത്തുകൾ, വിലയേറിയ കല്ലുകൾ, ലോഹങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയിലും വർധനവുണ്ട്. പുനർകയറ്റുമതി 13.6 ശതമാനമയും ഉയർന്നു

TAGS :

Next Story