ഒമാനിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന
2022ൽ 2.9 ദശലക്ഷം വിനോദസഞ്ചാരികളാണ് ഒമാനിലെത്തിയത്

മസ്കത്ത്: ഒമാനിൽ ടൂറിസം രംഗത്ത് നടപ്പാക്കിയ വിവിധ പദ്ധതികൾ ഫലം കണ്ടതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 348 ശതമാനത്തിന്‍റെ ഉയർച്ചയാണുണ്ടായിട്ടുള്ളത്.
2022ൽ 2.9 ദശലക്ഷം വിനോദസഞ്ചാരികളാണ് ഒമാനിലെത്തിയതെന്ന് ഹെറിറ്റേജ് ആൻഡ് ടൂറിസം ഫോർ ഹെറിറ്റേജ് മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി എൻജിനീയർ ഇബ്രാഹിം സഈദ് അൽ ഖറൂസി പറഞ്ഞു. ടൂറിസം പ്രോജക്ടുകളുടെയും ഹോട്ടൽ സ്ഥാപനങ്ങളുടെയും എണ്ണം വർധിച്ചു. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഒമാൻ പങ്കാളിയായാത് ടൂറിസം മേഖലയെ സഹായിച്ചിട്ടുണ്ട്.
ടൂറിസം രംഗത്ത് മന്ത്രാലയം നിരവധി റോഡ്‌ഷോകളും വ്യാപാര മേളകളും നടത്തിയത് പുത്തനുണർവിന് വഴിവെച്ചെന്നും അസ്മ അൽ ഹജ്‌രി പറഞ്ഞു. യു.എ.ഇ കഴിഞ്ഞാൽ സൗദിയാണ് ടൂറിസം മേഖലയിലെ രണ്ടാമത്തെ വിപണി. ഈ വർഷം ജി.സി.സിയിൽനിന്ന് വിനോദസഞ്ചാരികളെ കൊണ്ടുവരാൻ ശ്രദ്ധ കേന്ദ്രീകരിക്കും. ടൂറിസം മേഖലയുടെ വളർച്ച ഈ വർഷം 2019ലെ നിലവാരത്തിലെത്തുമെന്നും 2024 ഓടെ പൂർണ തോതിൽ എത്താൻ കഴിയുമെന്നാണ് കരുതുന്നത്.
Adjust Story Font
16

