Quantcast

പ്രതിരോധ രംഗത്ത് സഹകരണവുമായി ഇന്ത്യ-ഒമാൻ സെമിനാർ മസ്‌കത്തിൽ നടന്നു

ഇന്ത്യയിൽനിന്നുള്ള 23 പൊതു-സ്വകാര്യ കമ്പനികളാണ് സെമിനാറിൽ പങ്കെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-09-25 19:11:01.0

Published:

25 Sep 2023 7:07 PM GMT

പ്രതിരോധ രംഗത്ത് സഹകരണവുമായി ഇന്ത്യ-ഒമാൻ സെമിനാർ മസ്‌കത്തിൽ നടന്നു
X

ഇന്ത്യ-ഒമാൻ ഡിഫൻസ് ഇൻഡസ്ട്രിയൽ സെമിനാർ മസ്കത്തിൽ നടന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ വ്യാവസായിക സഹകരണത്തെക്കുറിച്ച് നേരിട്ട് നടത്തുന്ന ആദ്യത്തെ സെമിനാർ ആയിരുന്നു ഇത്. സെമിനാറിന് ഇന്ത്യൻ കമ്പനികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയിൽ നിന്നുള്ള സർക്കാർ ഉടമസ്ഥതയിലുള്ളതും സ്വകാര്യ കമ്പനികൾക്കും ഒമാൻ പ്രതിരോധ മന്ത്രാലയം, മത്സ്യബന്ധനം, കൃഷി മന്ത്രാലയം, ഗതാഗത, ആശയ വിനിമയ, വിവര സാങ്കേതിക മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി ഒത്തുചേരാനും പ്രതിരോധ വ്യവസാത്തിലും സംഭരണത്തിലും സഹകരണം സംബന്ധിച്ച് ഉൽപ്പാദനപരമായ ചർച്ചകൾ നടത്താനും സെമിനാർ സഹായകമായി.

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് മെഹ്‌റിഷി ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു. പ്രതിരോധ ഉൽപ്പാദനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള അപാരമായ സാധ്യതകൾ എടുത്തുകാണിച്ച് ഒമാൻ പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറൽ മുഖ്യപ്രഭാഷണം നടത്തി. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങ് ഇരു രാജ്യങ്ങൾക്കും പ്രയോജനപ്രദമായ പ്രത്യക്ഷഫലങ്ങൾ കൈവരിക്കുന്നതിന് ക്രിയാത്മകമായ സഹകരണത്തിൽ ഏർപ്പെടാൻ പങ്കാളികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഇന്ത്യയിൽനിന്നുള്ള 23 പൊതു-സ്വകാര്യ കമ്പനികളാണ് സെമിനാറിൽ പങ്കെടുത്തത്. പ്രതിരോധ ഹാർഡ്‌വെയർ, സുരക്ഷാ സംവിധാനങ്ങൾ, സൈബർ സുരക്ഷ, കമ്മ്യൂണിക്കേഷൻ, നിച്ച് ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സെമിനാറിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഒമാനി ഉദ്യോഗസ്ഥർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.

TAGS :

Next Story