Quantcast

സലാലയിലെ ഇന്ത്യൻ കോൺസുലാർ വിസ-സേവന കേന്ദ്രം നാളെ മുതൽ പ്രവർത്തനം ആരംഭിക്കും

ന്യൂ സലാല നാഷണൽ ബാങ്കിന് സമീപമായാണ് പുതിയ കേന്ദ്രം

MediaOne Logo

Web Desk

  • Published:

    5 Aug 2025 6:18 PM IST

സലാലയിലെ ഇന്ത്യൻ കോൺസുലാർ വിസ-സേവന കേന്ദ്രം നാളെ മുതൽ പ്രവർത്തനം ആരംഭിക്കും
X

സലാല: മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ സലാലയിലെ കോൺസുലാർ വിസ- സേവന കേന്ദ്രം നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. ന്യൂ സലാല നാഷണൽ ബാങ്കിന് സമീപമായാണ് പുതിയ കേന്ദ്രം ആരംഭിച്ചത്. പാസ്‌പോർട്ട് പുതുക്കൽ, വിസ പ്രോസസ്സിംഗ്, അറ്റസ്റ്റേഷൻ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ അപേക്ഷകൾ തുടങ്ങി നിരവധി സേവനങ്ങൾ പുതുതായി ആരംഭിക്കുന്ന കേന്ദ്രം കൈകാര്യം ചെയ്യും. എല്ലാ അപേക്ഷകരും എസ്.ജി.ഐ.വി.എസ് അപ്പോയിന്റ്മെന്റ് ബുക്കിങ് പേജ് വഴി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ഒമാനിലുടനീളം ആസൂത്രണം ചെയ്തിട്ടുള്ള 11 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ രണ്ടാമത്തേതാണ് ഇത്.

വിസ സർവിസ് കേന്ദ്രങ്ങൾ വരുന്നത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ മാസമാണ് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചത്. എംബസിയുടെ കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ ജൂലൈ ഒന്ന് മുതൽ പുതിയ സേവന ദാതാവായ എസ്.ജി.ഐ.വി.എസ് ഗ്ലോബൽ സർവിസസിലേക്കും മാറിയിട്ടുണ്ട്. സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് ഒമാനിലുടനീളം 11 പുതിയ അപേക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.

TAGS :

Next Story