Quantcast

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാല കേരള ചാപ്റ്റർ രൂപീകരിച്ചു

MediaOne Logo

Web Desk

  • Published:

    12 Sept 2022 7:29 PM IST

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്   സലാല കേരള ചാപ്റ്റർ രൂപീകരിച്ചു
X

സലാല: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസ ലോകത്തെ സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ഒമാൻ, സലാലയിൽ കേരള ചാപ്റ്റർ രൂപീകരിച്ചു. ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ. ജെ. രത്‌നകുമാർ, ജന.സെക്രട്ടറി ജെസി മാത്യു, മീഡിയ കോഡിനേറ്റർ സിയാഉൾ ഹഖ് ലാറി എന്നിവരാണ് സംയുക്തമായി ഇക്കാര്യമറിയിച്ചത്.

സലാല കേരള ചാപ്റ്റർ ഭാരവാഹികളായി ഡോ. നിഷ്താർ (കൺവീനർ), ഹരികുമാർ ഓച്ചിറ (കോ. കൺവീനർ) ഷജിൽ കോട്ടായി (ട്രഷറർ) എന്നിവരെയും, നാഷണൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായി എൻ.കെ മോഹൻദാസിനെയുമാണ് നിയമിച്ചിരിക്കുന്നത്.

സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും ഓണാഘോഷവും സെപ്റ്റംബർ 16 വെള്ളിയാഴ്ച ലുബാൻ പാലസിൽ നടക്കും. സുഹൃദ് സംഗമം, കലാ-സാംസ്‌ക്കാരിക പരിപാടികൾ, ഗാനമേള, കായിക മത്സരങ്ങൾ, ഓണസദ്യ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അന്നേ ദിവസം ഉണ്ടായിരിക്കുമെന്ന് കൺവീനർ ഡോ. നിഷ്താർഅറിയിച്ചു.

TAGS :

Next Story