Quantcast

ഇന്ത്യൻ സ്‌കൂൾ സലാല നാൽപതാം വാർഷികം; ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ഡിസംബർ 22ന് മെഗാ കാർണിവൽ നടക്കും

MediaOne Logo

Web Desk

  • Published:

    22 Nov 2022 11:26 AM IST

ഇന്ത്യൻ സ്‌കൂൾ സലാല നാൽപതാം വാർഷികം;   ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
X

ഇന്ത്യൻ സ്‌കൂൾ സലാല അതിന്റെ നാൽപതാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളുടെ പശ്ചാത്തലത്തിൽ ഷൂട്ടൗട്ട് ടൂർണമെന്റും സംഘടിപ്പിക്കും.

24ന് ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ രണ്ട് വിഭാഗങ്ങളായാണ് ടൂർണമെന്റ് നടക്കുന്നത്. നിലവിലെ വിദ്യാർത്ഥികൾക്കുള്ള ഷൂട്ടൗട്ട് വൈകിട്ട് അഞ്ചിന് ആരംഭിക്കും. ഇന്ത്യക്കാരായ പ്രവാസികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമുള്ള ഷൂട്ടൗട്ട് രാത്രി 9 നാണ് നടക്കുക.

കഴിഞ്ഞ മെയ് മുതൽ വിവിധ പരിപാടികളോടെ വാർഷികാഘോഷം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രക്തദാന ക്യാമ്പ്, ബീച്ച് ശുചീകരണം, മരംനടൽ എന്നിവയും നടന്നു. നാൽപതാം വാർഷികാഘോഷങ്ങളുടെ സമാപനം കുറിച്ചുള്ള മെഗാ ഇവന്റ് ഡിസംബർ 22ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ സയ്യിദ് അഹ്‌സൻ ജമീൽ മറ്റു മാനേജിങ് കമ്മിറ്റിയങ്ങൾ, പ്രിൻസിപ്പൽ ദീപക് പഠാങ്കർ എന്നിവർ സംബന്ധിച്ചു.

TAGS :

Next Story