സി.ബി.എസ്.ഇ പരീക്ഷ: ഇന്ത്യൻ സ്‌കൂൾ സലാലക്ക് ഈ വർഷവും തിളക്കമാർന്ന വിജയം
പത്താം ക്ലാസിലും പ്ലസ് ടു വിലും നൂറ് ശതമാനം വിജയം

സലാല: ഈ വർഷവും സി.ബി.എസ്.ഇ പരീക്ഷയിൽ സലാല ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികൾ മികച്ച വിജയം നേടി. പത്താം ക്ലാസിലും പ്ലസ് ടു വിലും നൂറ് ശതമാനം വിജയം നേടാൻ സ്‌കൂളിനായി. പത്താം ക്ലാസ്സ് പരീക്ഷയിൽ 281 കുട്ടികളാണ് പരീക്ഷയെഴുതിയത്. അതിൽ 51 കുട്ടികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കി. 127 കുട്ടികൾ 75 ശതമാനത്തിലധികം മാർക്ക് നേടി. 76 വിദ്യാർഥികൾ 60 ശതമാനത്തിലധികം മാർക്കും കരസ്ഥമാക്കി. മലയാളത്തിന് രണ്ടും അറബിക് ഒന്നും ഇംഗ്ലീഷിന് ഒരു കുട്ടിയും 100 ശതമാനം മാർക്ക് നേടി.
98.4 ശതമാനം മാർക്ക് നേടി അദ്വിക രാകേഷാണ് സ്‌കൂളിൽ ഒന്നാമതെത്തിയത്. 98 ശതമാനം മാർക്ക് നേടി സൈന ഫാത്തിമ രണ്ടാമതെത്തി. 97.6 ശതമാനം മാർക്ക് നേടി ഐസ മുഹമ്മദ് ഇഖ്ബാൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പ്ലസ് ടുവിൽ 203 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും വിജയിച്ചു. മൂന്ന് വിഷയത്തിൽ അഞ്ച് കുട്ടികൾ നൂറ് ശതമാനം മാർക്ക് കരസ്ഥമാക്കി.
സയൻസിൽ അൽ ഖമയും ശൈഖ് ശംസ് തൗസിഫും 96.6 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. അർണവ് ഗുപ്ത, വിശാൽ ഗണേഷ്, അലീന ഖദീജ, ജോണ സൂസൻ എന്നിവർ 95.2 ശതാമാനം മാർക്ക് നേടി രണ്ടാം സ്ഥാനക്കാരായി. നൂർ ഷാദ് 95 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാന ക്കാരിയായി.
കൊമേഴ്സിൽ ആഷിഖ് മഗേഷ് 95.2 ശതമാനം മാർക്ക് നേടി ഒന്നാമതെത്തി. ആലിയ അബ്ദുൽഹക്കീം 93.2 ശതമാനം മാർക്ക് നേടി രണ്ടാം സ്ഥാനം നേടി. ആലിഷ പിന്റോ, ഇഷ്മത്ത് ജഹാൻ ഖാൻ എന്നിവർ 92.2 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനക്കാരായി.
ഹ്യുമാനിറ്റീസിൽ 94.8 ശതമനം മാർക്ക് നേടി ഷ്‌റിനേത്ര മുത്തുകുമാരനാണ് ഒന്നാമതെത്തിയത്. 93.4 ശതാമാനം മാർക്ക് നേടി എയ്ഞ്ചല എൽസ മാത്യു രണ്ടാം സ്ഥാനവും 84.4 ശതമാനം മാർക്ക് നേടി ആഫിയ മുഹമ്മദ് ആഷിഖ് മൂന്നാം സ്ഥാനവും നേടി.
മാനേജിംഗ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്‌സാൻ ജമീൽ, മുൻ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, മുൻ അക്കാദമിക് കമ്മിറ്റി കൺവീനർ ഡോ. മുഹമ്മദ് യൂസുഫ്, പ്രിൻസിപ്പാൾ ദീപക് പഠാങ്കർ എന്നിവർ വിജയികളായ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
Adjust Story Font
16

