ഇന്ത്യൻ സ്കൂൾ സലാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സുൽത്താൻ ഖാബൂസ് ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ്

സലാല: ഇന്ത്യൻ സ്കൂൾ സലാല എച്ച്.എസ്.ഇ ക്ലബ്ബ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒമാന്റെ അമ്പത്തിയഞ്ചാം ദേശീയ ദിനത്തിന്റെ ഭാഗമായി സുൽത്താൻ ഖാബൂസ് ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് ഒരുക്കിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്‌ഘാടനത്തിൽ പ്രിൻസിപ്പൽ ദീപക് പഠാങ്കർ അധ്യക്ഷത വഹിച്ചു. ഡോ.ഷാജി ഉദ്‌ഘാടനം ചെയ്തു. ഡോ. അബൂബക്കർ സിദ്ദീഖ്, വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി, റീഷ്‌മ എന്നിവർ സംസാരിച്ചു. രക്ത ദാനത്തിന്റെ ഗുണവശങ്ങളെ കുറിച്ച് താരീഖ് അഹമ്മദ് മുഫ്‌ലഹ് സംസാരിച്ചു.
അധ്യാപകരും രക്ഷിതാക്കളും ക്യാമ്പിൽ സംബന്ധിച്ചു. അമ്പത്തിയഞ്ച് പേർ രക്തം ദാനം ചെയ്യാൻ ഉദ്ദേശിച്ച ക്യാമ്പിൽ 62 പേർ ദാനം നടത്തിയതായി മെഡിക്കൽ ടീമിനെ ലീഡ് ചെയ്ത ഡോ. മുഹമ്മദ് അഹമ്മദ് മോർഗൻ പറഞ്ഞു. നിരവധി പേർ ക്യാമ്പിന്റെ ഭാഗമായി.
Next Story
Adjust Story Font
16

