Quantcast

ഇന്ത്യൻ സ്‌കൂൾ തുംറൈത്ത് സ്വാതന്ത്ര്യദിനമാഘോഷിച്ചു

MediaOne Logo

Web Desk

  • Published:

    17 Aug 2022 11:04 AM IST

ഇന്ത്യൻ സ്‌കൂൾ തുംറൈത്ത് സ്വാതന്ത്ര്യദിനമാഘോഷിച്ചു
X

ഇന്ത്യൻ സ്‌കൂൾ തുംറൈത്തിലും വിവിധ പരിപാടികളോടെ സ്വാതന്ത്രദിനമാഘോഷിച്ചു. കോവിഡ് കാലത്തിന്റെ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് അഘോഷ പരിപാടികൾ നടക്കുന്നത്.

മാനേജ്‌മെന്റ് കമ്മറ്റി വൈസ് പ്രസിഡണ്ട് ഡോ. പ്രവീൺ ഹട്ടി രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അവതരിപ്പിച്ചു. ട്രഷറർ കിഷോർ ഗോപിനാഥ്, അബ്ദുൾ സലാം, അധ്യാപിക രേഖ പ്രശാന്ത് എന്നിവർ സംസാരിച്ചു. സ്‌കൂൾ ലീഡർ രോഷ്‌നി ദേവി സുബ്രഹ്‌മണ്യം സ്വാഗതവും ശീഷ ഹർഷാദ് നന്ദിയും പറഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് റസ്സൽ മുഹമ്മദ് കുട്ടികളുമായി നടത്തിയ സൗഹൃദ സംഭാഷണം ശ്രദ്ധേയമായി. സ്വാതന്ത്ര്യ സമര ചരിത്രത്തെയും മഹത്തായ സംസ്‌കാരത്തെയും വിളംബരം ചെയ്യുന്ന കലാപരിപാടികൾ അരങ്ങേറി.

മാനേജിങ് കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ഗീത ശർമ്മ നേതൃത്വം നൽകിയ പരിപാടിയിൽ ഒട്ടേറെ രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്തു.

TAGS :

Next Story