Quantcast

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം ബാലകലോത്സവം പുരോഗമിക്കുന്നു

MediaOne Logo

Web Desk

  • Published:

    27 Nov 2023 1:09 AM GMT

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം ബാലകലോത്സവം പുരോഗമിക്കുന്നു
X

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാല, മലയാള വിഭാഗം സംഘടിപ്പിക്കുന്ന ബാലകലോത്സവം 2023 പുരോഗമിക്കുന്നു. ഈയാഴ്ച രണ്ട് ദിവസങ്ങളിലാണ് മത്സരങ്ങൾ നടന്നത്. വേദി ഒന്ന് ഖസാക്കിൽ ലളിതഗാനം, ഇംഗ്ലീഷ് പ്രസംഗം, മലയാളം പ്രസംഗം, മോണോ ആക്ട്, പ്രഛന്നവേഷം, മാപ്പിളപ്പാട്ട്, ഫാഷൻ ഷോ, സിനിമാറ്റിക്ക് ഡാൻസ് സോളോ എന്നിവയും വേദി രണ്ട് നീർമാതളത്തിൽ മലയാള കവിതാ രചന, ഇംഗ്ലീഷ് കവിതാ രചന മത്സരങ്ങളും നടന്നു.

കോൺസുലാർ ഏജന്റും മലയാള വിഭാഗം രക്ഷാധികാരിയുമായ ഡോ. കെ സനാതനൻ, കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ,സോഷ്യൽ ക്ലബ് ഭാരവാഹികളായ സണ്ണി ജേക്കബ്ബ്, ഡ ഹരികുമാർ, ഡോ. വി.എസ് സുനിൽ ,റസ്സൽ മുഹമ്മദ് മുൻ കൺവീനർമാരായ ആർഎം ഉണ്ണിത്താൻ, ഡോ. നിഷ്താർ, സി.വി സുദർശനൻ, ഹേമ ഗംഗാധരൻ, എന്നിവർ കലോത്സവ വേദി സന്ദർശിച്ചു. നവംമ്പർ 30നും ഡിസംബർ ഒന്നിനും രണ്ടിനും മത്സരങ്ങൾ നടക്കുമെന്ന് ബാലകലോത്സവം കൺവീനർ ഷജിൽ എംകെ അറിയിച്ചു.

മലയാള വിഭാഗം കൺവീനർ എ.പി.കരുണൻ ,കോ കൺവീനർ റഷീദ് കൽപ്പറ്റ, ട്രഷറർ സജീബ് ജലാൽ , കൾച്ചറൽ സെക്രട്ടറി പ്രശാന്ത് നമ്പ്യാർ, ഡെന്നി ജോൺ, മണികണ്ഠൻ, ദിൽ രാജ് ആർ നായർ , പ്രിയദാസ് എന്നിവർ മത്സരപരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷിതാക്കൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.

TAGS :

Next Story