"ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനം ഒമാനെ ബാധിക്കില്ല": ഒമാന്‍ മന്ത്രി
'പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഗോതമ്പ് ശേഖരം ഒമാനിൽ ഉണ്ട്'

മസ്കത്ത്: ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനം ഒമാനെ ബാധിക്കിലെന്നും പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഗോതമ്പ് ശേഖരം ഒമാനിൽ ഉണ്ടന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ് പറഞ്ഞു. മത്ര വിലായത്തിൽ വ്യാപാരികളും സംരഭകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽ എട്ടുവർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വിലകയറ്റം നേരിടുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതിക്ക് നിരാധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് ഫോറിൻ ട്രേഡ് ആണ് മേയ് 13ന് ഉത്തരവിറക്കിയിരിക്കുന്നത്. ഒമാൻ അടക്കമുള്ള എല്ലാ രാജ്യങ്ങളിലേക്കും ഇന്ത്യ ഗോതമ്പ് ഇറക്കുമതി നിരോധിച്ച സാഹചര്യത്തിൽ ആസ്ട്രേലിയ, അർജന്‍റീന എന്നിവിടങ്ങളിൽ നിന്ന് ഒമാൻ ഗോതമ്പ് ഇറക്കുമതി ചെയ്യും.
ഒമാനിലെ ഗോതമ്പുൽപാദനം വർധിക്കുന്നത് രാജ്യത്തിന് അനുഗ്രഹമായിട്ടുണ്ട്. കഴിഞ്ഞ കാർഷിക സീസണിൽ ഗോതമ്പ് ഉൽപാദനം മുൻ വർഷത്തെക്കാൾ 19 ശതമാനം വർധിച്ചിട്ടുണ്ട്. എന്നാൽ ഒമാനിൽ പ്രാദേശികമായി കൃഷി ചെയ്യുന്ന ഗോതമ്പ് രാജ്യത്തിന്‍റെ ആഭ്യന്തര ആവശ്യങ്ങൾക്ക് തികയില്ല. അതിനാലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത്.
"India's wheat export ban will not affect Oman": Oman Minister
Adjust Story Font
16
