Quantcast

ഇഖ്‌റ കെയർ അവാർഡ് ഒ.അബ്ദുൽ ഗഫൂറിന് സമ്മനിക്കും

MediaOne Logo

Web Desk

  • Published:

    19 Aug 2024 9:45 PM IST

ഇഖ്‌റ കെയർ അവാർഡ് ഒ.അബ്ദുൽ ഗഫൂറിന് സമ്മനിക്കും
X

സലാല: ഇഖ്‌റ കെയർ സലാല നാലകത്ത് നൗഷാദിന്റെ പേരിൽ നൽകി വരുന്ന മാനവികത അവാർഡ് ഈ വർഷം അബൂ തഹ്‌നൂൻ ഗ്രൂപ്പ് എം.ഡിയും സാമൂഹ്യ പ്രവർത്തകനുമായ ഒ.അബ്ദുൽ ഗഫൂറിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ മേഖലകളിൽ പതിറ്റാണ്ടുകളായി അദ്ദേഹം നൽകി വരുന്ന സേവനത്തെ മുൻ നിർത്തിയാണ് അവാർഡ് നൽകുന്നതെന്ന് ഹുസൈൻ കാച്ചിലോടി പറഞ്ഞു.

നായിഫ് അൽ ഷൻഫരി, ഡോ:ഷാജിദ് മരുതോറ, റഷീദ് നാലകത്ത്,സൈഫുദ്ദീൻ ,നൗഫൽ കായക്കൊടി എന്നിവരാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബർ അവസാനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് സാലിഹ് തലശ്ശേരി ,ഫായിസ് അത്തോളി എന്നിവർ അറിയിച്ചു.

TAGS :

Next Story