ഇറാൻ-യുഎസ് ആണവ ചർച്ച; സ്വിസ് വിദേശകാര്യ വകുപ്പ് മേധാവിയുമായി ഫോൺ സംഭാഷണം നടത്തി ഒമാൻ വിദേശകാര്യ മന്ത്രി
സംയുക്ത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി

മസ്കത്ത്: ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നതിന്റെ ഭാഗമായി ഒമാൻ വിദേശകാര്യ മന്ത്രിയും സ്വിസ് വിദേശകാര്യ മന്ത്രിയും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയും സ്വിസ് ഫെഡറൽ കൗൺസിലറും വിദേശകാര്യ വകുപ്പ് മേധാവിയുമായ ഇഗ്നാസിയോ കാസിസും തമ്മിലാണ് ചർച്ച നടന്നത്. മേഖലയിലെ സമാധാനം നിലനിർത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള നീക്കമായാണ് ഈ ചർച്ച വിലയിരുത്തപ്പെടുന്നത്.
ഇറാനും യുഎസും തമ്മിലുള്ള പരോക്ഷ ചർച്ചകൾക്ക് ഒമാൻ ദീർഘകാലമായി മധ്യസ്ഥത വഹിക്കുന്നുണ്ട്. പ്രാദേശിക സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ക്രിയാത്മകമായ സംഭാഷണങ്ങളിലൂടെ അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും ചർച്ചയിൽ ഊന്നൽ നൽകി. സംയുക്ത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
Adjust Story Font
16

