ഇറാൻ പ്രസിഡൻറ് ഇബ്റാഹീം അൽ റൈസിയുടെ ഒമാൻ സന്ദർശനത്തിന് തിങ്കളാഴ്ച തുടക്കം
ഒമാൻ ഭാരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ഇറാൻ പ്രസിഡൻറ് ഇബ്റാഹീം അൽ റൈസിയും സന്ദശനത്തിനിടെ കുടിക്കാഴ്ച നടത്തും

ഇറാൻ പ്രസിഡൻറ് ഇബ്റാഹീം അൽ റൈസിയുടെ ഒമാൻ സന്ദർശനത്തിന് തിങ്കളാഴ്ച തുടക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇറാൻ പ്രസിഡൻറിന്‍റെ സന്ദർശനം സഹായകമാവും. ഒമാൻ ഭാരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ഇറാൻ പ്രസിഡൻറ് ഇബ്റാഹീം അൽ റൈസിയും സന്ദശനത്തിനിടെ കുടിക്കാഴ്ച നടത്തും.
ഇറാനുമായുള്ള അയൽ പക്ക ബന്ധത്തിനും സാമ്പത്തി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഒമാൻ മുന്തിയ പരിഗണന നൽകുന്നതായി ഒമാനിലെ ഇറാൻ അംബാസഡർ അലി നജാഫി പറഞ്ഞു. ഇറാനും ഒമാനും തമ്മിൽ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇറാൻ വ്യവസായ, ഖനന, വാണിജ്യ ഉപമന്ത്രിയുടെ നേതൃത്വത്തിലുള്ള ബിസിനസ് സംഘം കഴിഞ്ഞ ആഴ്ച ഒമാൻ സന്ദർശിച്ചിരുന്നു.
ഇറാനും ഒമാനും തമ്മിൽ 50 വർഷത്തിലധികം പഴക്കമുള്ള സുദൃഡ ബന്ധമാണുള്ളത്. ഒമാനിൽ 2710 ഇറാനിയൻ കമ്പനികൾ നിക്ഷേപം ഇറക്കുന്നുണ്ട്. ഇതിൽ 1163 കമ്പനികളിൽ പൂർണമായ ഇറാൻ നിക്ഷേപവും 1547 കമ്പനികളിൽ ഇറാൻ ഒമാൻ സംയുക്ത നിക്ഷേപവുമാണ്. ഒമാനും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഇറക്കുമതിയും കയറ്റുമതിയും കഴിഞ്ഞ വർഷം 1.4 ശതകോടി ടണ്ണാണ്.
Adjust Story Font
16

