Quantcast

ഐ.എസ്.സി മലയാള വിഭാഗം ബാലകലോത്സവം സലാലയിൽ പുരോഗമിക്കുന്നു

മത്സരവേദിയിലെത്തി ഇന്ത്യൻ അംബാസഡർ

MediaOne Logo

Gulf Desk

  • Published:

    17 Oct 2026 9:12 PM IST

ISC Malayalam Vibhagam Balakalolsavam in Salalah
X

സലാല: ഐ.എസ്.സി മലയാള വിഭാഗം എല്ലാ വർഷവും നടത്തി വരുന്ന ബാലകലോത്സവം സലാലയിൽ പുരോഗമിക്കുന്നു. അഞ്ച് കാറ്റഗറികളിലായി 24 രചന/സ്റ്റേജ് ഇനങ്ങളിലാണ് മത്സരം. നേരത്തെ രജിസ്റ്റർ ചെയ്ത ആയിരത്തിലധികം വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കലാതിലകം, കലാപ്രതിഭ, ഭാഷ ശ്രീ എന്നീ പട്ടങ്ങൾ നേടുന്നവർക്ക് സ്വർണ നാണയവും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് സമ്മാനിക്കുക. വെള്ളി, ശനി ദിവസങ്ങളിലായാണ് സലാലയിലെ ഏറ്റവും വലിയ കലാമത്സരം.

ഹ്രസ്വ സന്ദർശനാർത്ഥം സലാലയിലെത്തിയ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ബാലകലോത്സവ വേദിയിലെത്തി വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ ഒക്ടോബർ ഒമ്പതിനാണ് ബാലകലോത്സവം ഐ.എസ്.സി പ്രസിഡന്റ് ഡോ: രാകേഷ് കുമാർ ജാ ഉദ്ഘാടനം ചെയ്തത്. ഡോ: കെ. സനാതനൻ, ഐ.എസ്.സി ഭാരവാഹികളായ രഞ്ജിത് സിംഗ്, ഗോപൻ അയിരൂർ, ഹരികുമാർ ചേർത്തല എന്നിവർ സംസാരിച്ചു.

മലയാള വിഭാഗം കൺവീനർ എ.കെ. ഷജിൽ അധ്യക്ഷത വഹിച്ചു. കൺവീനർ സുനിൽ നാരായണൻ സ്വാഗതവും ശ്യാം മോഹൻ നന്ദിയും പറഞ്ഞു. സജീബ് ജലാൽ, സബീർ വണ്ടൂർ, സജീവ് ജോസഫ്, അജിത്, ശ്രീവിദ്യ ശ്രീജി എന്നിവർ നേതൃത്വം നൽകി. നവംബർ മധ്യത്തോടെയാണ് ബാലകലോത്സവം സമാപിക്കുക.

TAGS :

Next Story