Quantcast

ഐ.എസ്‌.സി സലാല ഡബിൾ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമന്റ്‌; അജിത്‌-നിഷാദ്‌, പൂജ -കസ്വി ടീമുകൾ വിജയികൾ

MediaOne Logo

Web Desk

  • Published:

    31 Oct 2025 8:28 AM IST

ഐ.എസ്‌.സി സലാല ഡബിൾ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമന്റ്‌; അജിത്‌-നിഷാദ്‌, പൂജ -കസ്വി ടീമുകൾ വിജയികൾ
X

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്‌ സലാലയിൽ വാർഷിക ഡബിൾ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമന്റ്‌ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ഇന്റോർ മൈതാനിയിൽ നടന്ന ടൂർണമെന്റിൽ പുരുഷ വിഭാഗാത്തിൽ അജിത്‌-നിഷാദ്‌ ടീം വിജയികളായി. സെജു ജോർജ്ജ്‌-എബ്രാഹം ടീമാണ് രണ്ടാം സ്ഥാനം നേടിയത്‌. വനിത ഡബിൾസിൽ പൂജ രമേഷും - കസ്വിയുമാണ്‌ വിജയിച്ചത്‌. റേഷ്മപ്രീഥം -തിയ്യാ ടീം രണ്ടാം സ്ഥാനം നേടി. സമ്മാനദാന ചടങ്ങിൽ സൈദ്‌ ഹസൻ തബൂക്ക്‌ മുഖ്യാതിഥിയായിരുന്നു. സോഷ്യൽ ക്ലബ്ബ്‌ പ്രസിഡന്റ്‌ രാകേഷ്‌ കുമാർ ജാ, സണ്ണി ജേക്കബ്‌ മനേജിംഗ്‌ കമ്മിറ്റിയംഗങ്ങളും സംബന്ധിച്ചു. സ്പോട്സ്‌ കമ്മിറ്റിയംഗങ്ങളായ ഡോ: രാജശേഖരൻ, ഗിരീഷ്‌ പെഡിനിനി എന്നിവർ നേത്യത്വം നൽകി . ഒരാഴ്‌ചയായി നടന്ന് വരുന്ന ടൂർണമെന്റിൽ 24 പുരുഷ ടീമുകളും ആറ് വനിത ടീമുകളുമാണ് പങ്കെടുത്തത്‌.

TAGS :

Next Story