Quantcast

വിദേശികള്‍ക്ക് ഒമാനില്‍ വീടുകള്‍ വാങ്ങുന്നത് ഇനി എളുപ്പമാകും; പുതുക്കിയ നിബന്ധനകള്‍ ഇങ്ങനെ

ആദ്യ ഘട്ടത്തിൽ മസ്കത്തിൽ ബോഷർ, സീബ്, അമിറാത്ത് എന്നിവിടങ്ങളിൽ മാത്രമാണ് വിദേശികൾക്ക് വിൽക്കാൻ അനുമതിയുള്ളത്

MediaOne Logo

Web Desk

  • Published:

    16 Sep 2021 4:41 PM GMT

വിദേശികള്‍ക്ക് ഒമാനില്‍ വീടുകള്‍ വാങ്ങുന്നത് ഇനി എളുപ്പമാകും; പുതുക്കിയ നിബന്ധനകള്‍ ഇങ്ങനെ
X

ഒമാനിൽ വിദേശികൾക്ക് വീടുകൾ സ്വന്തമായി വാങ്ങുന്നതിനായുള്ള നിബന്ധനകൾ ഭവന നഗര വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒമാനിൽ കുറഞ്ഞത് രണ്ട് വർഷത്തെ താമസ വിസയുള്ള 23 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബഹുനില താമസ, വാണിജ്യ കെട്ടിടങ്ങളിൽ പാട്ട വ്യവസ്ഥയിലാണ് വീടുകൾ കൈമാറാൻ കഴിയുക.

99 വർഷത്തെ പാട്ട വ്യവസ്ഥയാണ് ഉണ്ടാവുക. മസ്കത്ത് ഗവർണറേറ്റിൽ 45,000 റിയാലും അതിന് മുകളിലും മൂല്യമുള്ളവയാണ് വിൽപന നടത്താൻ പാടുള്ളൂ. മറ്റ് ഗവർണറേറ്റുകളിലാകട്ടെ മൂല്യം 35000 റിയാലിൽ താഴെയാകാൻ പാടില്ല. ആദ്യ ഘട്ടത്തിൽ മസ്കത്തിൽ ബോഷർ, സീബ്, അമിറാത്ത് എന്നിവിടങ്ങളിൽ മാത്രമാണ് വിദേശികൾക്ക് വിൽക്കാൻ അനുമതിയുള്ളത്. സ്വന്തമായി വാങ്ങാൻ കഴിയാത്ത പക്ഷം രക്തബന്ധനത്തിലുള്ള വിദേശിയുമായി പങ്കാളിത്തത്തോടെയും വാങ്ങാൻ സാധിക്കും. ഉടമ മരണപ്പെടുന്ന പക്ഷം നിയമപരമായ അവകാശിക്ക് പാട്ടകരാർ കൈമാറുന്നതാണ്. നാല് വർഷത്തിൽ താഴെ പഴക്കമുള്ളതാകണം കെട്ടിടങ്ങൾ. ഒമാനിലെ താമസാനുമതി കഴിയാത്ത പക്ഷം വിദേശിക്ക് വസ്തുവാങ്ങി നാല് വർഷം കഴിയാതെ വിൽപന നടത്താൻ അനുമതിയുണ്ടായിരിക്കില്ല.

TAGS :

Next Story