Quantcast

7.5 ദശലക്ഷം റിയാൽ ചെലവ്; സലാലയിലെ ഇത്തീൻ ടണൽ ഗതാഗതത്തിനായി തുറന്നു

നിശ്ചയിച്ച സമയത്തേക്കാൾ നേരത്തെയാണ് പദ്ധതി പൂർത്തിയാക്കിയത്

MediaOne Logo

Web Desk

  • Published:

    5 July 2025 4:48 PM IST

7.5 ദശലക്ഷം റിയാൽ ചെലവ്; സലാലയിലെ ഇത്തീൻ ടണൽ ഗതാഗതത്തിനായി തുറന്നു
X

മസ്‌കത്ത്: സലാലയിലെ സുപ്രധാന റോഡ് വികസന പദ്ധതികളിലൊന്നായ ഇത്തിൻ ടണൽ ഗതാഗത മന്ത്രാലയം പൊതുജനങ്ങൾക്കായി തുറന്നു നൽകി. 7.5 ദശലക്ഷം റിയാൽ ചെലവിൽ പൂർത്തിയാക്കിയ ഈ വികസന പദ്ധതി ഒമാന്റെ റോഡ് ശൃംഖലയ്ക്ക് വലിയ ഉണർവ് നൽകും.

പുതിയ പദ്ധതിയിൽ 9 കിലോമീറ്ററിലധികം ദൈർഘ്യമുള്ള നവീകരിച്ച റോഡ് അടിസ്ഥാന സൗകര്യങ്ങളാണ് ഉൾപ്പെടുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയം 1.35 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടപ്പാത തുരങ്കമാണ്.

നവംബർ 18 സ്ട്രീറ്റ് നാല് വരികളായി (ഓരോ ദിശയിലും നാല് വരികൾ) 2.7 കിലോമീറ്റർ ദൂരത്തേക്ക് വികസിപ്പിച്ചതും ഈ പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. കൂടാതെ, നാല് ദിശകളിലേക്കുള്ള ബൈപാസ് റോഡുകൾ (ആകെ 1.3 കിലോമീറ്റർ), ഏഴ് സർവീസ് റോഡുകൾ, ഗതാഗതം സുഗമമാക്കുന്നതിനുള്ള മെച്ചപ്പെട്ട എൻട്രി, എക്‌സിറ്റ് കവാടങ്ങൾ എന്നിവയും ഈ വികസനത്തിൽ ഉൾപ്പെടുന്നു.

പദ്ധതി 97% പൂർത്തീകരിച്ചതായും, നിശ്ചയിച്ച സമയത്തേക്കാൾ 24% നേരത്തെയാണ് ഇത് പൂർത്തിയാക്കിയതെന്നും ദോഫാർ ഗവർണറേറ്റിലെ റോഡ്, കരഗതാഗത ഡയറക്ടർ ജനറൽ എഞ്ചിനീയർ സഈദ് ബിൻ മുഹമ്മദ് തബൂക്ക് അറിയിച്ചു. ഒരു പ്രാദേശിക കമ്പനിയാണ് നിർമ്മാണം പൂർത്തിയാക്കിയത് എന്നതും അദ്ദേഹം എടുത്തുപറഞ്ഞു.

TAGS :

Next Story