സലാലയിൽ കണ്ണൂർ സ്‌ക്വാഡിന്റെ ഓണാഘോഷം
വിവിധ കലാപരിപാടികൾ അരങ്ങേറി

സലാല: കണ്ണൂർ നിവാസികളുടെ സലാലയിലെ കൂട്ടായ്മയായ കണ്ണൂർ സ്‌ക്വാഡ് 'കണ്ണൂരോണം പൊന്നോണം' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഹംദാൻ പ്ലാസ റെസ്റ്റോറന്റിൽ നടന്ന ആഘോഷ പരിപാടികൾ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സ്‌ക്വാഡ് പ്രസിഡണ്ട് ശിജു ശശിധരൻ അധ്യക്ഷതവഹിച്ചു. റസൽ മുഹമ്മദ്, ആഷിഖ് അഹമദ് എന്നിവർ ആശംസകൾ നേർന്നു.
വാദ്യം സലാലയുടെ വാദ്യമേളത്തോടു കൂടി ആരംഭിച്ച പരിപാടിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ഓണസദ്യയും വിവിധ കായിക മത്സരങ്ങളും നടന്നു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ കണ്ണൂർ ജില്ലക്കാരായ കുട്ടികൾക്ക് മൊമന്റൊ സമ്മാനിച്ചു. കരിയർ ഗൈഡൻസ് സെഷന് ഷബാബ നൗഷാദ് നേതൃത്വം നൽകി.
ചടങ്ങിൽ ഡോ. വിപിൻ ദാസ് സി.കെ (ഇന്ത്യൻ സ്‌കൂൾ), ഡോ. അനീഷ് കുമാർ (ബദർ അൽ സമ), ഷാദ് (അൽ ആംറി), മുസ്തഫ (ഖൈറാത്ത് അൽ ജുനൂബ്) തുടങ്ങിയവർ സംബന്ധിച്ചു. സുഹാന സ്വാഗതവും അയ്യൂബ് ഇരിക്കൂർ നന്ദിയും പറഞ്ഞു. നൂറുകണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു.
Adjust Story Font
16

