Quantcast

കർവ മോട്ടോഴ്‌സ് വിദ്യാഭ്യാസ മന്ത്രാലയവുമായും ഒമാൻ വികസന ബാങ്കുമായും ധാരണാപത്രം ഒപ്പുവെച്ചു

കർവ മോട്ടോഴ്സ് രൂപകൽപ്പന ചെയ്ത സ്‌കൂൾ ബസ് അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വിപണിയിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-11-04 17:47:19.0

Published:

4 Nov 2023 5:32 PM GMT

കർവ മോട്ടോഴ്‌സ് വിദ്യാഭ്യാസ മന്ത്രാലയവുമായും ഒമാൻ വികസന ബാങ്കുമായും ധാരണാപത്രം ഒപ്പുവെച്ചു
X

മസ്‌കത്ത്: വാഹന നിർമാണ രംഗത്തെ ഒമാനിലെ മുൻനിര കമ്പനിയായ കർവ മോട്ടോഴ്സ് വിദ്യാഭ്യാസ മന്ത്രാലയവുമായും ഒമാൻ വികസന ബാങ്കുമായും ധാരണാപത്രം ഒപ്പുവച്ചു. കർവ മോട്ടോഴ്സ് രൂപകൽപ്പന ചെയ്ത സ്‌കൂൾ ബസ് അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വിപണിയിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു.

പ്രതിവർഷം 1,000 ബസുകൾ എന്ന നിരക്കിൽ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബസുകൾക്ക് 23 മുതൽ 25 വരെ വിദ്യാർഥികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടെന്ന് കർവ കമ്പനി സി.ഇ.ഒ ഡോ. ഇബ്രാഹിം ബിൻ അലി അൽ ബലൂഷി പറഞ്ഞു. സ്‌കൂൾ ബസുകളിൽ ആന്തരിക നിരീക്ഷണ ക്യാമറകൾ, സുരക്ഷിതമായ യാത്ര സീറ്റുകൾ, എമർജൻസി എക്‌സിറ്റുകൾ, ഓട്ടോമാറ്റിക് അഗ്‌നിശമന സംവിധാനവും സെൻസർ സംവിധാനമുള്ള സൈഡ് ഡോറുകകൾ എന്നിവയും സ്‌കൂൾ ബസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ബസുകൾക്ക് ഫസ്റ്റ് എയ്ഡ് ബോക്‌സുകൾ, എൻജിനിനുള്ള സെൻസറുകൾ, ജി.പി.എസ് സാങ്കേതികവിദ്യ വഴിയുള്ള ട്രാക്കിങ് സംവിധാനം, ഡ്രൈവർമാരെയും അവരുടെ പ്രകടനത്തെയും നിരീക്ഷിക്കാനുള്ള സംവിധാനം എന്നിവയും നൽകും. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് പുറത്തിറക്കുക.

TAGS :

Next Story