Quantcast

കേരള മാപ്പിള കലാ അക്കാദമി മസ്കത്ത് ചാപ്റ്റര്‍ ലോഞ്ചിങ് ജനുവരി രണ്ടിന്

ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ജി വി ശ്രീനിവാസ് മുഖ്യാതിഥിയാവും

MediaOne Logo

Web Desk

  • Published:

    29 Dec 2025 10:52 PM IST

കേരള മാപ്പിള കലാ അക്കാദമി മസ്കത്ത് ചാപ്റ്റര്‍ ലോഞ്ചിങ് ജനുവരി രണ്ടിന്
X

മസ്‌കത്ത്: കേരള മാപ്പിള കലാ അക്കാദമി (കെ എം കെ എ)യുടെ മസ്കത്ത് ചാപ്റ്റര്‍ ഔദ്യോഗിക ലോഞ്ചിങും സാംസ്‌കാരിക നിശയായ 'മെഗാ ഷോ 2026'ഉം ജനുവരി രണ്ട് വെള്ളിയാഴ്ച നടക്കും. അല്‍ ഖൂദ് മിഡില്‍ ഈസ്റ്റ് കോളജ് (റുസൈല്‍) ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30ന് ആരംഭിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ജി വി ശ്രീനിവാസ് മുഖ്യാതിഥിയായി പങ്കെടുക്കും. കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് എ കെ മുസ്തഫയും സംസ്ഥാന ജനറല്‍ സിക്രട്ടറി ആരിഫ് കാപ്പിലും മസ്‌കത്തിലെ കാലാ സാഹിത്യ സാംസ്‌കാരിക സാമൂഹിക മേഖലയിലുള്ള പ്രമുഖരും പങ്കടുക്കും.

മസ്‌കത്ത് ചാപ്റ്ററിന്റ ലോഞ്ചിങ്ങും ചടങ്ങില്‍ നടക്കും. ഒമാന്റെ 55ാമത് ദേശീയ ദിനത്തോടനുബന്ധിച്ചുള്ള മെഗാ ടൈറ്റില്‍ സോങ് പരിപാടിയിൽ അവതരിപ്പിക്കും. സംഗീത സംവിധായകന്‍ സുനില്‍ കൈതാരത്തിന്റെ നേതൃത്വത്തില്‍ 55 ഗായകര്‍ ഒരേസമയം വേദിയില്‍ അണിനിരന്നാണ് ഈ സംഗീതശില്‍പ്പം അവതരിപ്പിക്കുക. പ്രശസ്ത ഗായകരായ കണ്ണൂര്‍ ശരീഫ്, ആസിഫ് കാപ്പാട്, സിന്ധു പ്രേംകുമാര്‍ തുടങ്ങി കലാരംഗത്തെ മറ്റ് പ്രമുഖരും ഈ മെഗാ ഷോയില്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും. ചീഫ് കോർഡിനേറ്റർ നിസാം അണിയാരം, രക്ഷാധികാരി പി എ വി അബൂബക്കർ ഹാജി, ചെയർമാൻ സിദ്ധീഖ് മങ്കട, കൺവീനർ ഷമീർ കുഞ്ഞിപ്പള്ളി, ട്രഷറർ ഇസ്‌ഹാക് ചിരിയണ്ടൻ, കോ കൺവീനർ മുനീർ മാസ്റ്റർ, ജനറൽ സെക്രട്ടറി നാസർ കണ്ടിയിൽ, സെക്രട്ടറി ലുകുമാൻ കതിരൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story