Quantcast

ഖരീഫ് സോക്കർ ഫെസ്റ്റ്; സ്പിരിറ്റ് എഫ്.സി ജേതാക്കൾ

സെമി ഫൈനലിൽ കരുത്തരായ ദോഫാർ എഫ്.സി യെ പരാജയപ്പെടുത്തിയാണ് സ്പിരിറ്റ് ഫൈനലിലെത്തിയത്

MediaOne Logo

Web Desk

  • Published:

    29 Aug 2022 10:19 PM IST

ഖരീഫ് സോക്കർ ഫെസ്റ്റ്; സ്പിരിറ്റ് എഫ്.സി ജേതാക്കൾ
X

സലാല: നാട്ടിൽ നിന്നെത്തിയ ഫുട്ബോൾ താരങ്ങൾ അണിനിരന്ന വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ സ്പിരിറ്റ് എഫ്.സിക്ക് മിന്നും ജയം . ഫൈനലിൽ ബ്രദേഴ്സ് എസ്.സിയെ നാലേ രണ്ടിനാണ് ഇവർ തറപറ്റിച്ചത്. സ്പിരിറ്റിന് വേണ്ടി ഇൻസമാം, ലബീബ്,സത്താർ എന്നിവരും ബ്രദേഴ്സിന് വേണ്ടി ഉണ്ണിയും മിദ് ലാജുമാണ് ഗോളുകൾ നേടിയത്. ഇൻസമാമാണ് മാൻ ഓഫ് ദി മാച്ച്,ലത്തിഫിനെ മികച്ച ഡിഫന്ററായും,റിനാസിനെ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുത്തു

സെമി ഫൈനലിൽ കരുത്തരായ ദോഫാർ എഫ്.സി യെ പരാജയപ്പെടുത്തിയാണ് സ്പിരിറ്റ് ഫൈനലിലെത്തിയത്. സാപ്പിൽ എഫ്.സിയെ പരാജയപ്പെടുത്തി ബ്രദേഴ്സ് എഫ്.സിയും ഫൈനലിലെത്തി.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി ലബീബിനെയും ടോപ് സ്കോറർ ആയി ആഫ്രിദിയെയും എമെർജിങ് പ്ലയെർ ആയി ഉണ്ണിയെയും തെരഞ്ഞെടുത്തു.വിവിധ ടീമുകൾക്ക് വേണ്ടി കേരളത്തിൽ നിന്നെത്തിയ ആഷിക് ഉസ്മാൻ ,ഷാനവാസ് തുടങ്ങി പ്രമുഖരായ ഏഴ് പേരാണ് ടൂർണമെന്റിൽ കളിച്ചത്

സ്പിരിറ്റ് എഫ്.സി സംഘടിപ്പിച്ച ഖരീഫ് സോക്കർ ഫെസ്റ്റിൽ പത്ത് ടീമുകളാണ് പങ്കെടുത്തത്, നാലാഴ്ചയായി ഗൾഫ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടന്ന് വരികയായിരുന്നു. സമ്മാനദാന ചടങ്ങിൽ വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു.ടൂർണമെന്റ് കൺവീനർ റസാഖ് ചാലിശ്ശേരി , നസീബ് ,പിയൂഷ്‌ ,ആബിദ് എന്നിവർ നേത്യതം നൽകി.

TAGS :

Next Story