കെ.എം.സി.സി സലാലയിൽ വനിത സംഗമം സംഘടിപ്പിച്ചു
സലാല: കെ.എം.സി സി വനിത വിഭാഗം സലാലയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ദാരീസിലെ ഫാം ഹൗസിൽ നടന്ന പരിപാടി പ്രസിഡന്റ് വി.പി. അബ്‌ദുസലാം ഹാജി ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് റൗള ഹാരിസ് അധ്യക്ഷത വഹിച്ചു. റഷീദ് കൽപ്പറ്റ, ഹുസൈൻ കാച്ചിലോടി എന്നിവർ സംസാരിച്ചു. ഷബീർ കാലടി, ആർ.കെ. അഹമ്മദ്, ഷൗക്കത്ത് കോവാർ, അഫീഫ റഹീം എന്നിവർ ആശംസകൾ നേർന്നു. കുട്ടികൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു. ഷസ്‌ന നിസാർ സ്വാഗതവും സഫിയ മനാഫ് നന്ദിയും പറഞ്ഞു.
Next Story
Adjust Story Font
16

