കെഎംസിസി സലാലയിൽ സി.എച്ച് അനുസ്മരണം സംഘടിപ്പിച്ചു
ചെയർമാൻ നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു

സലാല: ഒമാനിലെ സലാലയിൽ കെഎംസിസി സി.എച്ച് അനുസ്മരണം സംഘടിപ്പിച്ചു. മ്യൂസിക് ഹാളിൽ നടന്ന പരിപാടി ചെയർമാൻ നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.പി അബ്ദുസ്സലാം ഹാജി അധ്യക്ഷത വഹിച്ചു.
നാട്ടിൽ വളർന്നു കൊണ്ടിരിക്കുന്ന സി.എച്ച് സെന്ററുകൾ സി.എച്ചിനെ കാണാത്ത ഒരു തലമുറ അദ്ദേഹത്തിന് നൽകുന്ന ആദരവാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹുസൈൻ കാച്ചിലോടി പറഞ്ഞു. കേന്ദ്ര കമ്മിറ്റി നേതാക്കൾ, വിവിധ ഏരിയ-ജില്ലാ ഭാരവാഹികൾ, കെഎംസിസി വനിതാ വിങ്ങ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
മഹ്‌മൂദ് ഹാജി, നാസർ കമൂന, സൈഫുദ്ദീൻ അലിയാമ്പത്ത്, കാസിം കോക്കൂർ, ജാബിർ ഷെരീഫ്, അബ്ബാസ് തോട്ടറ, അൽത്താഫ് പെരിങ്ങത്തൂർ, ഷസന നിസാർ, സഫിയ മനാഫ് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റ സ്വാഗതവും ഷൗക്കത്ത് കോവാർ നന്ദിയും പറഞ്ഞു.
Next Story
Adjust Story Font
16

