കെഎംസിസി സലാലയിൽ നിയമസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
യുഡിഎഫ് സ്ഥാനാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

സലാല: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സലാല കെഎംസിസി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കെഎംസിസി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് വി.പി അബ്ദുസ്സലാം ഹാജി അധ്യക്ഷത വഹിച്ചു. നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു.
പത്ത് വർഷത്തെ ഭരണം കൊണ്ട് സർവമേഖലയിലും പരാജയപ്പെട്ട പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന എൽ.ഡി.എഫ് സർക്കാറിനെ താഴെയിറക്കി കേരള ജനതക്ക് പുതുയുഗം സമ്മാനിക്കാൻ ജയിക്കണം യു.ഡി.എഫ്, നയിക്കണം യു.ഡി.എഫ്, ഭരിക്കണം യു.ഡി.എഫ് എന്ന തലക്കെട്ടിലായിന്നു പരിപാടി.
ഇൻകാസ്, ഐ.ഒ.സി ഭാരവാഹികളായ ഹരികുമാർ ചേർത്തല ബാലചന്ദ്രൻ, ഡോ. നിസ്താർ, ബാബു കുറ്റ്യാടി തുടങ്ങിയവരും സംബസിച്ചു. ഹുസൈൻ കാച്ചിലോടി, സൈഫുദ്ധീൻ ആലിയമ്പത്, റൗളാ ഹാരിസ് തുടങ്ങിയവർ ആശംസകൾ നേർന്നു. ജാബിർ ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി. ഷംസീർ കൊല്ലം സ്വാഗതവും ഷൗക്കത്ത് കോവാർ നന്ദിയും പറഞ്ഞു.
Adjust Story Font
16

