സലാലയിൽ കെഎംസിസി ഹരിതം മ്യൂസിക് ഈവന്റ് ഒരുക്കുന്നു
പരിപാടി സെപ്തംബർ 26 ന് ലുബാൻ പാലസ് ഹാളിൽ

സലാല: കെഎംസിസി സലാല ടൗൺ കമ്മിറ്റി 'ഹരിതം 2025' എന്ന പേരിൽ മ്യൂസിക് ഈവന്റ് ഒരുക്കുന്നു. സെപ്തംബർ 26 ന് ലുബാൻ പാലസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ നാട്ടിൽ നിന്നെത്തുന്ന നിസാമും മറ്റു ഗായകരും സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ പോസ്റ്റർ പ്രകാശനം കെഎംസിസി പ്രസിഡന്റ് വി.പി. അബ്ദുസലാം ഹാജി നിർവഹിച്ചു. ടൗൺ കമ്മിറ്റി പ്രസിഡന്റ് നൗഫൽ കായക്കൊടി അധ്യക്ഷത വഹിച്ചു. റഷീദ് കൽപറ്റ, ഹുസൈൻ കാച്ചിലോടി, ശംസീർ, ഷൗക്കത്ത് വയനാട്, ഫായിസ് അത്തോളി തുടങ്ങിയവർ സംബന്ധിച്ചു.
Next Story
Adjust Story Font
16

