Quantcast

കെ.എം.സി.സി സലാല പുതിയ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്തു

സലാല സെന്ററിൽ പ്രവർത്തിച്ചിരുന്ന ഓഫീസ്‌ കൂടുതൽ സൗകര്യമുള്ള പുതിയ സ്ഥലത്തേക്ക്‌ മാറ്റുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    20 Feb 2026 3:44 PM IST

KMCC Salalah inaugurated its new office
X

സലാല: കെ.എം.സി.സി സലാല കേന്ദ്രകമ്മിറ്റിയുടെ പുതിയ ഓഫീസ്‌ ന്യൂ സലാല വിമൻസ്‌ അസോസിയേഷൻ ഹാൾ സമുച്ചയത്തിൽ ഉദ്‌ഘാടനം ചെയ്തു. തൊഴിൽ മന്ത്രാലയത്തിലെ ശൈഖ്‌ നായിഫ്‌ അഹമ്മദ്‌ അൽ ഷൻഫരിയാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്‌. ചടങ്ങിൽ ഡോ. കെ.സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്‌, ഡോ. നിഷ്‌താർ, റസ്സൽ മുഹമ്മദ്‌, ബാലചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. സലാല സെന്ററിൽ പ്രവർത്തിച്ചിരുന്ന ഓഫീസ്‌ കൂടുതൽ സൗകര്യമുള്ള പുതിയ സ്ഥലത്തേക്ക്‌ മാറ്റുകയായിരുന്നു.

ഉദ്‌ഘാടന സംഗമത്തിൽ പ്രസിഡന്റ്‌ വി.പി അബ്‌ദു സലാം ഹാജി അധ്യക്ഷത വഹിച്ചു, ഡോ. വി.എസ്‌.സുനിൽ, നാസർ ലത്തീഫി, സി.വി.എം ഇഖ്‌ബാൽ സലാം ഹാജി തൿവീൻ, അബ്‌ദുൽ അസീസ്‌ ബദർ സമ, ഹുസൈൻ കാച്ചിലോടി തുടങ്ങിയവർ സംബന്ധിച്ചു. അബ്‌ദുൽ ഹമീദ്‌ ഫൈസി പ്രാർ-ത്ഥന നിർവ്വഹിച്ചു. റഷീദ്‌ കൽപറ്റ സ്വാഗതവും ഷംസീർ കൊല്ലം നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗങ്ങൾ നേത്യത്വം നൽകി

TAGS :

Next Story