റസാഖ് കൽപറ്റക്ക് സലാലയിൽ സ്വീകരണം നൽകി കെ.എം.സി.സി
സലാല: മുൻ സലാല കെ.എം.സി.സി പ്രസിഡന്റും വയനാട് ജില്ല മുസ്‌ലിം ലീഗ് നേതാവുമായ റസാഖ് കൽപറ്റക്ക് കെ.എം.സി.സി സലാലയിൽ സ്വീകരണം നൽകി. ടൗൺ ഓഫീസിൽ നടന്ന പരിപാടിയിൽ മഹ്‌മൂദ് ഹാജി അധ്യക്ഷത വഹിച്ചു. വരാനുള്ള നാളുകൾ യുഡിഎഫിന്റെതാണെന്ന് റസാക്ക് കൽപ്പറ്റ പറഞ്ഞു. ഭരണകർത്താക്കളിൽ നിന്നു തന്നെ വർഗീയ പ്രസ്താവനകൾ കേരളത്തിലെ മതസൗഹാർദത്തെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹുസൈൻ കാച്ചിലോടി, നാസർ പെരിങ്ങത്തൂർ, ഹമീദ് ഫൈസി, നാസർ കമൂന, തുടങ്ങിയവർ സംസാരിച്ചു. റഷീദ് കൽപ്പറ്റ സ്വാഗതവും ശംസീർ കൊല്ലം നന്ദിയും പറഞ്ഞു.
Next Story
Adjust Story Font
16

