Quantcast

ഒമാനും കുവൈത്തും തമ്മിലെ ബന്ധം ഊട്ടിയുറപ്പിച്ച് കുവൈത്ത് അമീര്‍ മടങ്ങി

അധികാരമേറ്റെടുത്തതിന് ശേഷം ഒമാനിൽ ആദ്യമായെത്തിയ കുവൈത്ത് അമീറിന് ഉജ്വല വരവേൽപ്പായിരുന്നു സുൽത്താനേറ്റിൽ നൽകിയത്

MediaOne Logo

Web Desk

  • Published:

    7 Feb 2024 5:30 PM GMT

ഒമാനും കുവൈത്തും തമ്മിലെ ബന്ധം ഊട്ടിയുറപ്പിച്ച് കുവൈത്ത് അമീര്‍ മടങ്ങി
X

മസ്കത്ത്: ഒമാനും കുവൈത്തും തമ്മിലെ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് കുവൈത്ത് അമീർ ഒമാനിൽ നിന്ന് മടങ്ങി. ദുകം എയർപോർട്ടിൽ നൽകിയ യാത്രയയപ്പ് ചടങ്ങിന് ഒമാൻ സുൽത്താൻ നേതൃത്വം നൽകി. അധികാരമേറ്റെടുത്തതിന് ശേഷം ഒമാനിൽ ആദ്യമായെത്തിയ കുവൈത്ത് അമീറിന് ഉജ്വല വരവേൽപ്പായിരുന്നു സുൽത്താനേറ്റിൽ നൽകിയത്.

ഒമാൻ സന്ദർശനത്തിന് എത്തിയ കുവൈത്ത് അമീറിനെ സുൽത്താനേറ്റിന്‍റെ പരമോന്നത ബഹുമതി നൽകി ഒമാൻ സുൽത്താൻ ആദരിച്ചു. അൽആലം പലാസിൽ നടന്ന ചടങ്ങിൽ ‘അൽ സഈദ് ഓർഡർ’ നൽകിയാണ് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ആദരിച്ചത്.

കുവൈത്തിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് മുബാറക് ദി ഗ്രേറ്റ്’ സുൽത്താൻ ഹൈതം ബിൻ താരിഖിന് അമീറും സമ്മാനിച്ചു. ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള വേറിട്ട സാഹോദര്യ ബന്ധത്തിന്‍റെ അംഗീകാരമായിട്ടായിരുന്നു ബഹുമതികൾ നൽകിയത്. സന്ദർശനത്തിന്‍റെ ഓർമ്മക്കായി ഒമാനി ഖഞ്ചറും അമീറിന് സുൽത്താൻ സമ്മാനിച്ചു.

മസ്കത്തിലെ അൽ ആലം പാലസിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണത്തിന്റെ വശങ്ങളും സൗഹൃദ ബന്ധത്തെയും മറ്റും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും മറ്റും ചർച്ച ചെയ്താണ് കുവൈത്ത് അമീർ മടങ്ങിയത്.

TAGS :

Next Story