Quantcast

'പ്രവാസിയും ഹൃദ്രോഗവും'; ആരോഗ്യ സെമിനാർ സംഘടിപ്പിച്ച് ലീഡേഴ്‌സ് ഫോറം സലാല

ഐ.എം.എ മുസിരിസുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയത്

MediaOne Logo

Web Desk

  • Published:

    15 Feb 2025 12:40 PM IST

പ്രവാസിയും ഹൃദ്രോഗവും; ആരോഗ്യ സെമിനാർ സംഘടിപ്പിച്ച് ലീഡേഴ്‌സ് ഫോറം സലാല
X

സലാല: വിവിധ സംഘടനനകളുടെ കൂട്ടായ്മയായ ലീഡേഴ്‌സ് ഫോറം സലാലയിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ഹൃദയപൂർവ്വം എന്ന പേരിൽ ഐ.എം.എ മുസിരിസുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയത്. പ്രവാസികളിൽ വർധിച്ച് വരുന്ന ഹൃദ്രോഗങ്ങളുടെ പശ്ചാത്തലാണ് ലുബാൻ പാലസ് ഹാളിൽ 'പ്രവാസിയും ഹൃദ്രോഗവും' എന്ന വിഷയത്തിൽ സെമിനാർ ഒരുക്കിയത്. റസൽ മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടി ഡോ: കെ.സനാതനൻ ഉദ്ഘാടനം ചെയ്തു.

സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരായ ഡോ:തങ്കച്ചൻ, ഡോ: മൻസൂർ, ഡോ:അനീഷ് , ഡോ: ബീമ ഫാത്തിമ എന്നിവരാണ് സെമിനാർ നയിച്ചത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ ഇ.എൻ.ടി വിദഗ്ധൻ ഡോ: ആരിഫ് അലി സെമിനാർ നിയന്ത്രിച്ചു. ഭക്ഷണ സംസ്‌കാരം, വ്യായാമം, ഉത്കണ്ഠ, വിശ്രമം എന്നിവയിൽ പ്രവാസികൾ കൂടുതൽ ശ്രദ്ധിക്കേണതുണ്ടെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.

ദന്ത രോഗങ്ങളും ഹൃദയും എന്ന വിഷയത്തിൽ ഡോ: അബൂബക്കർ സിദ്ദീഖ് സംസാരിച്ചു. അൻസാർ മുഹമ്മദ് സലാലയിലെ ചികിത്സ അനുഭവങ്ങൾ പങ്കുവെച്ചു. ഐ.എം.എ ഭാരവാഹികളായ ഡോ: മുഹമ്മദ് ജാസിർ, ഡോ:ജസീന, ഡോ:ഷമീർ ആലത്ത് എന്നിവരും സംബന്ധിച്ചു. സലാലയിലെ വിവിധ സാമൂഹ്യ, സാംസ്‌കരിക സംഘടനകളുടെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. കൂടുംബങ്ങൾ ഉൾപ്പടെ നൂറു കണക്കിനാളുകൾ പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നു. ഡോ:കെ.സനാതനൻ, ഒ.അബ്ദുൽ ഗഫൂർ, റസൽ മുഹമ്മദ്, ഡോ: അബൂബക്കർ സിദ്ദീഖ് ,സി.വി.സുദർശനൻ എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story