ഒമാനിൽ എണ്ണ, വാതക മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സെപ്റ്റംബർ ഒന്ന് മുതൽ ലൈസൻസ് നിർബന്ധം
ലിസ്റ്റുചെയ്ത തൊഴിൽ ചെയ്യാൻ ഒമാൻ എനർജി അസോസിയേഷൻ വഴി പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നേടണം

മസ്‌കത്ത്: ഒമാനിലെ എണ്ണ, വാതക മേഖലകളിൽ പ്രത്യേക തൊഴിലുകൾ ചെയ്യുന്ന വ്യക്തികൾക്ക് സെപ്റ്റംബർ ഒന്ന് മുതൽ ലൈസൻസ് നിർബന്ധമാണെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ലിസ്റ്റുചെയ്ത തൊഴിലുകളിലെ നിലവിലുള്ള ജീവനക്കാരും പുതുതായി നിയമിക്കപ്പെട്ടവരും ഒമാൻ എനർജി അസോസിയേഷൻ വഴി പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നേടണമെന്നാണ് മന്ത്രാലയം പറയുന്നത്. വർക്ക് പെർമിറ്റുകൾ നൽകാനും പുതുക്കാനും ഈ ലൈസൻസ് നിർബന്ധമാണ്. പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് സമർപ്പിക്കാത്ത പക്ഷം ഈ തൊഴിലുകൾക്ക് വർക്ക് പെർമിറ്റ് നൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ആകെ 43 തൊഴിലുകൾക്കാണ് പ്രൊഫഷണൽ ലൈസൻസിംഗ് വേണ്ടത്.
തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിൽ ശക്തിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രൊഫഷണൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമാണിത്.
ലൈസൻസ് വേണ്ട തൊഴിലുകൾ:
എച്ച്എസ്ഇ അഡ്‌വൈസർ
മൊബൈൽ ക്രെയിൻ ഓപ്പറേറ്റർ
ടെലിസ്‌കോപ്പിക് ഹാൻഡ്ലർ ഓപ്പറേറ്റർ
ഫോർക്ക്‌ലിഫ്റ്റ് ഓപ്പറേറ്റർ
എക്സ്‌കവേറ്റർ ഓപ്പറേറ്റർ
MEWP ഓപ്പറേറ്റർ സ്ലിംഗർ/സിഗ്‌നലർ/RNBn
ഓവർഹെഡ് ക്രെയിൻ ഓപ്പറേറ്റർ
വെഹിക്കിൾ മാർഷൽ
ലിഫ്റ്റിംഗ് സൂപ്പർവൈസർ
അപ്പോയിൻറഡ് പേഴ്‌സൺ
മഡ് ടെസ്റ്റർ
ഫെസിലിറ്റീസ് മെയിന്റനൻസ് ക്രാഫ്റ്റ്‌സ്‌പേഴ്സൺ
മാനുവൽ വെൽഡർ
മെക്കാനിക്കൽ ക്രാഫ്റ്റ്‌സ്‌പേഴ്സൺ
അസിസ്റ്റന്റ് ഡ്രില്ലർ
ബിൽഡിംഗ് മെയിന്റനൻസ് ടെക്നീഷ്യൻ
ഓട്ടോമേറ്റഡ് മെക്കാനൈസ്ഡ് വെൽഡിംഗ് ഓപ്പറേറ്റർ
മെഷീൻ ഓപ്പറേറ്റർ
CNC മെഷീൻ ഓപ്പറേറ്റർ
ഇലക്ട്രിക്കൽ ക്രാഫ്റ്റ്‌സ്‌പേഴ്സൺ
ഫെസിലിറ്റീസ് മെയിന്റനൻസ് ഫിറ്റർ
ഷീറ്റ് മെറ്റൽ വർക്കർ
ഡ്രില്ലർ
പ്രൊഡക്ഷൻ അസംബ്ലർ
മെഷീനിസ്റ്റ്
ഇൻസ്ട്രുമെന്റ് ക്രാഫ്റ്റ്‌സ്‌പേഴ്സൺ
റൂസ്റ്റാബൗട്ട്
ഫെസിലിറ്റീസ് മെയിന്റനൻസ് ടെക്നീഷ്യൻ
പ്ലേറ്റ് വർക്കർ
മെക്കാനിക്കൽ ടെക്നീഷ്യൻ
ഫ്‌ളോർമാൻ
സ്ട്രക്ചറൽ സ്റ്റീൽ വർക്കർ
CNC മെഷീനിസ്റ്റ്
ഇലക്ട്രിക്കൽ ടെക്നീഷ്യൻ
പൈപ്പ് ആൻഡ് ട്യൂബ് ഫാബ്രിക്കേറ്റർ
ഡെറിക്മാൻ
ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ
ടൂൾ പുഷർ
വെൽഡിംഗ് അസിസ്റ്റന്റ്
മെഷീൻ ടൂൾ ടെക്നീഷ്യൻ
ഫിറ്റിംഗ് ആൻഡ് അസംബ്ലി ടെക്നീഷ്യൻ
പൈപ്പ് ആൻഡ് ഫിറ്റിംഗ് അസംബ്ലിംഗ് ടെക്നീഷ്യൻ
Adjust Story Font
16

