Quantcast

തിങ്കളാഴ്ച മുതൽ ന്യൂനമർദ്ദം: ഒമാന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

മുസന്ദം, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത് തുടങ്ങിയ ഇടങ്ങളിലൊക്കെ മഴ എത്തിയേക്കും

MediaOne Logo

Web Desk

  • Published:

    7 March 2026 10:33 PM IST

Low-pressure set to bring thunderstorms across Oman
X

മസ്‌കത്ത്: വരും ദിവസങ്ങളിൽ ഒമാന്റെ ചില ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥയുണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ). ന്യൂനമർദ്ദം രാജ്യത്തിന്റെ അന്തരീക്ഷത്തെ സ്വാധീനിക്കുന്നതോടെയാണിത്.

അടുത്ത ആഴ്ച ആദ്യം മുതൽ ന്യൂനമർദ്ദം ഒമാന്റെ അന്തരീക്ഷത്തെ ബാധിക്കുമെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച മുതൽ മുസന്ദം ഗവർണറേറ്റിൽ മേഘങ്ങൾ രൂപം കൊള്ളാൻ തുടങ്ങുമെന്നും വ്യത്യസ്ത തീവ്രതയിലുള്ള മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വിശകലനങ്ങൾ സൂചിപ്പിക്കുന്നു. പ്രദേശത്ത് കാലാവസ്ഥ വ്യതിയാനം ശക്തമാകുമ്പോൾ ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ അഭിപ്രായപ്പെട്ടു.

തുടർന്നുള്ള ദിവസങ്ങളിൽ കാലാവസ്ഥാ ആഘാതം ക്രമേണ മറ്റ് പല ഗവർണറേറ്റുകളിലേക്കും വ്യാപിക്കുമെന്നാണ് നിരീക്ഷണം. നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, ബുറൈമി, ദാഹിറ, ദാഖിലിയ, മസ്‌കത്ത്, നോർത്ത് ഷർഖിയ എന്നിവിടങ്ങളിലൊക്കെ മഴ എത്തിയേക്കും.

TAGS :

Next Story