Quantcast

ഒമാനിൽ പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്; ഒമാൻ സുൽത്താനുമായി എം.എ യൂസഫലി കൂടിക്കാഴ്ച നടത്തി

നിലവിൽ 36 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമാണ് ഒമാനിലെ വിവിധ ഗവർണർറേറ്റുകളിലായി ലുലു ഗ്രൂപ്പിനുള്ളത്

MediaOne Logo

Web Desk

  • Updated:

    2023-12-17 14:51:09.0

Published:

17 Dec 2023 2:45 PM GMT

Lulu Group set to expand operations in Oman; MA Yousafali met with the Sultan of Oman
X

മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് ഒമാനിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുമെന്ന് എം.എ യൂസഫലി. ഒമാൻ ഭരണാധികാരിയായതിനു ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ദൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇക്കാരമറിയിച്ചത്.

ദൽഹി ലീല പാലസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പിന്റെ ഒമാനിലെ പ്രവർത്തനങ്ങളെപ്പറ്റി യൂസഫലി ഒമാൻ സുൽത്താന് വിവരിച്ചു കൊടുത്തു. നിലവിൽ 36 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമാണ് ഒമാനിലെ വിവിധ ഗവർണർറേറ്റുകളിലായി ലുലു ഗ്രൂപ്പിനുള്ളത്. സീനിയർ മാനേജ്മെന്റ് ഉൾപ്പെടെ 3,500-ലധികം ഒമാൻ പൗരന്മാരാണ് ലുലു ഗ്രൂപ്പിന് കീഴിൽ ഒമാനിൽ ജോലി ചെയ്യുന്നത്.

ലുലു ഗ്രൂപ്പിന് ഒമാൻ ഭരണകൂടം നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും യൂസഫലി ഒമാൻ സുൽത്താന് നന്ദി പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമു ഒമാൻ സുൽത്താന്റെ ബഹുമാനാർത്ഥം രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴ വിരുന്നിലും യൂസഫലി സംബന്ധിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ ഇന്ന് ഉച്ചക്ക് ശേഷം മസ്‌കറ്റിലേക്ക് മടങ്ങി.

TAGS :

Next Story