Quantcast

മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

ഒക്ടോബർ 29നാണ് വോട്ടെടുപ്പ്

MediaOne Logo

Web Desk

  • Published:

    13 Oct 2023 8:08 PM GMT

Majlis Shura Election
X

മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഒമാൻ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. പത്താമത് മജ്‌ലിസ് ശൂറ തെരഞ്ഞെടിപ്പിന് ഇലക്ട്രോണിക് വോട്ടിങ് രീതിയാണ് ഉപയോഗിക്കുന്നത്.

ഒമാനിലും രാജ്യത്തിന് പുറത്തുമുള്ള 753,690 പൗരന്‍മാര്‍ക്കാണ് ഇത്തവണ വോട്ടവകാശമുള്ളത്. ഒക്ടോബർ 29ന് ആണ് വോട്ടെടുപ്പ് നടക്കുക. വിദേശത്തുള്ള ഒമാനികൾക്ക് ഒക്‌ടോബർ 22ന് ആണ് വോട്ടു ചെയ്യാൻ സൗകര്യമാരുക്കിയിരിക്കുന്നത്.

രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ഏഴു വരെയായിരിക്കും വോട്ടെടുപ്പ്. വോട്ടിങ്ങിനുള്ള നടപടികളും ക്രമങ്ങളും പിന്നീടുള്ള ഘട്ടത്തിൽ ആഭ്യന്തര മന്ത്രാലയം വിശദീകരിക്കും.

മജ്‌ലിസ് ശൂറ തെരഞ്ഞെടിപ്പിന് ഇത് ആദ്യമായിട്ടാണ് ഇലക്ട്രോണിക് വോട്ടിങ് രീതി സ്വീകരിക്കുന്നത്. രാജ്യത്തിന് പുറത്തുള്ളവരും ഒമാനിലുള്ളവരുമായ വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി വോട്ട് ചെയ്യാനാകും. ഫല പ്രഖ്യാപനവും വെബ്‌സൈറ്റ് വഴിയാകും. സുപ്രീം ഇലക്ഷന്‍ കമ്മിറ്റിയെ സുപ്രീം കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍മാനാണ് നയിക്കുക.

TAGS :

Next Story