Quantcast

ഓൺലൈൻ ഇടപാടുകളെ വിശ്വാസ യോ​ഗ്യമാക്കാം; 'മഅ്റൂഫ് ഒമാനു'മായി വാണിജ്യ വ്യവസായ നിക്ഷേപ മന്ത്രാലയം

ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ദേശീയ പ്ലാറ്റ്‌ഫോം

MediaOne Logo

Web Desk

  • Published:

    22 Feb 2026 3:17 PM IST

Make online transactions trustworthy; Ministry of Commerce, Industry and Investment with Maruf Oman
X

മസ്കത്ത്: ഒമാനിലെ ഡിജിറ്റൽ വിപണിയെ നിയന്ത്രിക്കുന്നതിനും ഓൺലൈൻ ഇടപാടുകളിൽ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമായി 'മഅ്റൂഫ് ഒമാൻ'എന്ന പ്ലാറ്റ്‌ഫോമുമായി വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം. ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ദേശീയ പ്ലാറ്റ്‌ഫോം നിർമിച്ചിരിക്കുന്നത്.

ഓൺലൈൻ സ്റ്റോറുകൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക അനുമതിയുണ്ടോ എന്ന് പരിശോധിക്കാൻ ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. കൂടാതെ ലൈസൻസുള്ള ഓൺലൈൻ സ്റ്റോറുകൾക്ക് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനും അവരുടെ നിയമസാധുത തെളിയിക്കാനും പ്ലാറ്റ്‌ഫോം അവസരമൊരുക്കുന്നു. റമദാൻ, പെരുന്നാൾ തുടങ്ങിയ തിരക്കുള്ള സമയങ്ങളിൽ സുരക്ഷിതമായ പർച്ചേസിംഗ് നടത്താൻ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു.

ഷോപ്പിങിനുമുമ്പ് ഓൺലൈൻ സ്റ്റോറുകൾക്ക് 'മഅ്റൂഫ്' വെരിഫിക്കേഷൻ ഉണ്ടോ എന്ന് പരിശോധിക്കാൻ ഉപഭോക്താക്കളോട് വാണിജ്യ കാര്യ, ഇ - കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അസ്സ ബിൻത് ഇബ്രാഹിം അൽ കിന്ദി അറിയിച്ചു.

TAGS :

Next Story