സലാലയിൽ മലയാളി കൂട്ടായ്മകൾ ഈദ് നമസ്കാരവും ഈദ് ഗാഹും ഒരുക്കും
ഐ.എം.ഐ സലാല ഒരുക്കുന്ന ഈദ് നമസ്കാരം 8 മണിക്ക് മസ്ജിദ് ഉമർ റാവാസിൽ നടക്കും .

Representative image
സലാലയിലെ വിവിധ മലയാളി കൂട്ടായ്മകൾ ഈദ് നമസ്കാരവും ഈദ് ഗാഹും ഒരുക്കും. ഐ.എം.ഐ സലാല ഒരുക്കുന്ന ഈദ് നമസ്കാരം 8 മണിക്ക് മസ്ജിദ് ഉമർ റാവാസിൽ നടക്കും .
കെ.ഷൗക്കത്തലി മാസ്റ്റർ നേതൃത്വം നൽകും. സുന്നി സെന്റർ ഒരുക്കുന്ന ഈദ് നമസ്കാരം രാവിലെ എട്ട് മണിക്ക് മസ്ജിദ് ഹിബ് റിലാണ് നടക്കുക. അബ്ദുല്ലത്തീഫ് ഫൈസിയാണ് നേതൃത്വം കൊടുക്കുന്നത്. ഐ.സി.എഫ് സലാല സംഘടിപ്പിക്കുന്ന ഈദ് നമസ്കാരം മസ്ജിദ് ബാ അലവിയിൽ രാവിലെ 7.30 നാണ്. അഷറഫ് ബാഖവിയാണ് നേത്യത്വം കൊടുക്കുക.
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒരുക്കുന്ന ഈദ് ഗാഹ് ഇത്തിഹാദ് ക്ലബ്ബ് മൈതാനിയിൽ രാവിലെ 6.50 നാണ് നടക്കുക. മുജീബ് ഒട്ടുമ്മൽ നേത്യത്വം നൽകും.
Next Story
Adjust Story Font
16

