Quantcast

ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാംഗോ മാനിയ ഫെസ്റ്റിവൽ തുടക്കങ്ങി

MediaOne Logo

Web Desk

  • Published:

    18 May 2023 7:05 PM GMT

Mango Mania Festival
X

മധുരമൂറുന്ന മാമ്പഴങ്ങളുമായി ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാംഗോ മാനിയ ഫെസ്റ്റിവൽന് തുടക്കമായി. മേയ് 27 വരെ നടക്കുന്ന മാംഗോ ഫെസ്റ്റ്‌വലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 ലധികംമാമ്പഴങ്ങളാണ് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.

മസ്‌കത്തിലെ ബൗഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മാംഗോ മാനിയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ലുലു നടത്തുന്ന ഈ പരിപാടി ഭക്ഷണപ്രേമികളെ സന്തോഷിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു.

ഫെസ്റ്റിവലിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ബേക്കറി, മധുരപലഹാരങ്ങൾ, അച്ചാറുകൾ എന്നിവയിൽ ചില പ്രത്യേക മാമ്പഴ ട്രീറ്റുകൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും.

മാംഗോ പ്രിസർവ്സ്, പൾപ്പുകൾ, ജ്യൂസുകൾ, ജാം എന്നിവയും പ്രമോഷനിലൂടെ ലഭ്യമാകും. വിദേശ പഴം ഇഷ്ടപ്പെടുന്നവർക്കായി മാംഗോ മാനിയ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റ്‌സ് റീജിയനൽ ഡയരക്ടർ കെ.എ ഷബീർ പറഞ്ഞു.

TAGS :

Next Story