Quantcast

സലാലയിൽ എൻ.എസ്.എസ്സിന്റെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷം

MediaOne Logo

Web Desk

  • Published:

    19 Feb 2023 12:24 PM IST

സലാലയിൽ എൻ.എസ്.എസ്സിന്റെ   നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷം
X

നായർ സർവീസ് സൊസൈറ്റി സലാലയിൽ വിപുലമായ തോതിൽ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൈതാനിയിൽ നടന്ന പരിപാടി എംബസി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു.

ജാതിയുടെയും മതത്തിന്റെയും പ്രാദേശികതയുടെയും പേരിൽ കലഹിക്കുന്ന ഈ കാലത്ത് മന്നത്ത് പത്മനാഭന്റെ ദർശനങ്ങൾക്ക് കാലിക പ്രശസ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എൻ.എസ്.എസ് പ്രസിഡന്റ് സുധീർ പാങ്ങിൽ അധ്യക്ഷനായി.

മലയാള വിഭാഗം കൺവീനർ സി.വി സുദർശൻ, കേരള വിഭാഗം കൺവീനർ ഡോ. ഷാജി പി. ശ്രീധർ എന്നിവർ ആശംസകൾ നേർന്നു. പരിപാടികൾക്ക് നേതൃത്വം നൽകിയവർക്ക് ചടങ്ങിൽ മൊമന്റോ നൽകി.

ജനറൽ സെക്രട്ടറി മണികണ്ഠൻ നായർ സ്വാഗതവും രജീഷാ ബാബു നന്ദിയും പറഞ്ഞു. ഇന്ത്യൻ സോഷൽ ക്ലബ്ബിന്റെയും സലാലയിലെ വിവിധ സാംസ്‌കാരിക കൂട്ടായ്മകളുടെയും പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.

ട്രിബ്യൂട്ട് ദൂരദർശൻ എന്ന പേരിൽ ദൂരദർശന്റെ പഴയകാല ഓർമ്മകളെ അനുസ്മരിച്ച് സംഘടിപ്പിച്ച കലാ പരിപാടികൾ കാണാനായി നൂറുകണക്കിന് ആളുകൾ ആസ്വാദകരായി എത്തിയിരുന്നു.

TAGS :

Next Story